1 GBP = 100.17
breaking news

ലണ്ടൻ മലയാള സാഹിത്യവേദി കോട്ടയം ജില്ലയിലെ വായനശാലകളിൽ സൗജന്യ പുസ്തക വിതരണത്തിന് തുടക്കം കുറിച്ചു.

ലണ്ടൻ മലയാള സാഹിത്യവേദി കോട്ടയം ജില്ലയിലെ വായനശാലകളിൽ സൗജന്യ പുസ്തക വിതരണത്തിന് തുടക്കം കുറിച്ചു.

കോട്ടയം : ലണ്ടൻ മലയാള സാഹിത്യവേദി കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 50 വായനശാലകളിൽ അയ്യായിരം രൂപ മുഖവില വരുന്ന പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 

യുകെയിലെ കലാസാഹിത്യ സ്നേഹികളുടെ സഹകരണത്തോടെ ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് ലണ്ടൻ മലയാള സാഹിത്യവേദി  ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു. ലണ്ടൻ മലയാള സാഹിത്യവേദി  പ്രസിദ്ധീകരിച്ച  പുസ്തകങ്ങളുടെ കോപ്പികളും ഇതോടൊപ്പം നൽകും.

സൗജന്യ പുസ്തക വിതരണത്തിന്റെ ഉദ്‌ഘാടനം കോട്ടയം ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്തിലെ കടുവാക്കുളം പ്രകാശ് ലൈബ്രറിയിൽ സാമൂഹ്യ പ്രവർത്തകനും വ്‌ളോഗറുമായ സന്തോഷ് ഫിലിപ്പ് പ്രകാശ് ലൈബ്രറിയുടെ ലൈബ്രേറിയൻ ശ്രീമതി അന്നമ്മ ജോസിന് പുസ്തകങ്ങൾ നൽകി നിർവഹിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more