1 GBP = 103.94
breaking news

ലെസ്റ്റർ കേരളാ കമ്യൂണിറ്റി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി

ലെസ്റ്റർ കേരളാ കമ്യൂണിറ്റി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി

ജോർജ്ജ് കാട്ടാമ്പള്ളി

ലെയ്‌സ്റ്റർ കേരളാ കമ്മ്യുണിറ്റി ഓണാഘോഷത്തിന് പകരമായി സംഘടിപ്പിച്ച സ്റ്റാൻഡ് അപ്പ് ഫോർ കേരളാ എന്ന കേരളാ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാര്ഥം നടത്തിയ പരിപാടിയിൽ നിന്നും ശേഖരിച്ച £6 100 ചെക്ക് കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ ഓഫീസിൽ എത്തി ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി വൈസ് പ്രസിഡന്റ് അശോക് കൃഷ്ണനും ഭാര്യ ദീപ അശോകും ചേർന്ന് കൈമാറി . പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫും , പിന്നണി ഗായിക രഞ്ജിനി ജോസും ആയിരുന്നു സ്റ്റാൻഡ് അപ്പ് ഫോർ കേരളയുടെ മുഖ്യ ആകർഷണം . പ്രസിഡന്റ് ബിൻസി ജെയിംസിന്റെയും സെക്രട്ടറി ടെലസ്‌മോൻ തോമസിന്റെയും ജനറൽ കണ്വീനറായിനറായിരുന്ന അജയ് പെരുമ്പലത്തിന്റെയും നേതൃത്വത്തിൽ ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി പ്രവത്തകരാണ് ധനശേഖര ണം നടത്തിയത്.

യുകെയിലെ മിഡ്ലാൻഡിസിൽ സ്ഥിതിചെയ്യുന്ന ലെസ്റ്റർ. അഞ്ഞൂറിലധികം മലയാളി കുടുംബങ്ങൾ ഒത്തുചേരുന്ന ഇടമാണ് .. പതിമൂന്ന് വർഷങ്ങൾക്കു മുൻപ് ഒളിമ്പ്യാൻ ബോബി അലോഷ്യസും ബ്രിട്ടീഷ് മലയാളി സഥാപക എഡിറ്റർ ഷാജൻ സ്കറിയയും ചേർന്നാണ് ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി ഭദ്രദീപം തെളിയിച്ചു ഉത്‌ഘാടനം ചെയ്തത് .. അന്ന് തൊട്ടു ഇന്ന് വരെയും ലെസ്റ്ററിലെ മലയാളി കുടുംബങ്ങളുടെ ഉന്നമനത്തിനായി മലയാളം , സംഗീത നൃത്ത പരിശീലനവേദികൾ സംഘടിപ്പിച്ചിരുന്നു .. യുക്മയുമായി സഹകരിച്ചു നിരവധി താര സംഗീത സന്ധ്യകൾ എൽ കെസി സംഘടിപ്പിച്ചിട്ടുണ്ട് . യുക്മ സംഘടപ്പിക്കുന്ന കലാമേളകളിൽ റീജണൽ തലത്തിലും നാഷണൽ തലത്തിലും നിരവധി മിന്നുന്ന വിജയങ്ങളാണ് എൽകെ സി നേടിയിട്ടുള്ളത് . 2015 ൽ നടന്ന ദശവാർഷികത്തിൽ പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാൽ ആയിരുന്നു മുഖ്യാതിഥി. അദ്ദേഹം അവതരിപ്പിച്ച വേണുഗീതം ആയിരുന്നു മുഖ്യാകര്ഷണം .

എൽകെസി യുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടക്കുന്നു .. നേപ്പാൾ ഭൂകമ്പം മാതിരിയുള്ള നിരവധി അന്തർദേശീയ പ്രകൃതിദുരന്തത്തിൽ സഹായ ഹസ്തവുമായി എൽകെസി എത്തിയിരുന്നു . കേരളാ ഫ്ലഡ് നെ പറ്റി ബിബിസിയും ഐ ടിവിയും അവതരിപ്പിച്ച പരിപാടിയിൽ എൽകെസി ഭാരവാഹികൾ പങ്കെടുക്കുകയും കേരളത്തിന്റെ പുനർനിർമ്മാണത്തിന് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more