1 GBP = 104.01
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ലിറ്റിൽകോമൺ സെൻറ് തോമസ് മൂർ മിഷന്ഔപചാരികമായ തുടക്കം

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ലിറ്റിൽകോമൺ സെൻറ് തോമസ് മൂർ മിഷന്ഔപചാരികമായ തുടക്കം

ഫാ.ടോമി എടാട്ട്, പിആർഒ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

ബെക്സ്ഹിൽ ഓൺ സീ:  ഈസ്റ്റ് സസെക്‌സിലെലിറ്റിൽ കോമൺ കേന്ദ്രീകരിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ പുതിയ മിഷന് തുടക്കംകുറിച്ചു. അരുൺഡെയ്ൽ & ബ്രൈറ്റൻരൂപതാതിർത്തിയിൽ വരുന്നതും  സൗത്താംപ്ടൺസീറോ മലബാർ റീജിയനിൽ ഉൾപ്പെടുന്നപ്രദേശങ്ങളായ ബ്രൈറ്റൻ, ബെക്സ്ഹിൽ ഓൺസീ, ഈസ്റ്റ്‌ബോൺ, ഹെയ്ൽഷം, ഹേസ്റ്റിംഗ്‌സ്എന്നെ കുർബാന സെന്ററുകൾ ഏകോപിപ്പിച്ചാണ്പുതിയ മിഷന് തുടക്കം കുറിച്ചത്. ലിറ്റിൽ കോമൺസെയ്ന്റ്. മാർത്താസ് ദേവാലയം കേന്ദ്രീകരിച്ച്രൂപീകൃതമായ സെൻറ് തോമസ്‌ മൂർ മിഷൻ, നിത്യസഹായമാതാവിൻറെ തിരുനാൾ ദിനമായജൂൺ 27  ഞായറാഴ്ച വിശ്വാസികൾക്ക്സമർപ്പിച്ചു.  സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻരൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ്സ്രാമ്പിക്കൽ മിഷൻ സെന്ററിന്റെ ഉദഘാടനംനിർവഹിച്ചു..

ഞായറാഴ്ച രാവിലെ 11.45 ന് ബിഷപ്പ് മാർജോസഫ് സ്രാമ്പിക്കൽ  പിതാവിന് സ്വീകരണവുംതുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയുംതുടർന്ന് മിഷന്റെ ഉദഘാടനവും നടത്തപ്പെട്ടു. തുടർന്ന് മിഷൻ വെബ് സൈറ്റ് . യൂട്യൂബ്,ഫെയ്‌സ്ബുക്ക്  തുടങ്ങിയ പേജുകളും  ആരംഭിക്കുകയുണ്ടായി വി.കുർബാനയിൽ മിഷൻഡയറക്ടർ റവ.ഫാ.ജോസ് അന്ത്യംകുളം MCBS, പിതാവിൻറെ സെക്രട്ടറി റവ ഫാ ജോ മൂലശ്ശേരിഎന്നിവർ  സഹകാർമ്മികരായിരുന്നു . മിഷന്റെകീഴിലുള്ള എല്ലാ കുർബാന സെന്ററുകളിലും നിന്ന്വിശ്വാസികൾ പങ്കെടുത്തു.

 അരുൺഡെയ്ൽ & ബ്രൈറ്റൻ രൂചതാദ്ധ്യക്ഷൻബിഷപ്പ് മാർ റിച്ചാർഡ് മോത്ത്, സെയ്ന്റ് മാർത്താസ്പള്ളി വികാരി റവ.ഫാ സെമൺ  ഡ്രേയുടേയുംപ്രാർത്ഥനാശംസകളും ഉണ്ടായിരുന്നു. മുൻകാലവികാരിമാരായ സേവനം ചെയ്തു കൊണ്ടിരുന്നറവ.ഫാ.ജോൺ മേനാംകരി, റവ.ഫാ.ടെബിൻപുത്തൻപുരക്കൽ, ഫാ.ജോയിആലപ്പാട്ട്, റവ ഫാ. ജോർജ് കല്ലൂക്കാരൻ എന്നിവരെഅനുസ്മരിക്കുകയും ചെയ്തു മിഷൻ ഡയറക്ടർറവ.ഫാ ജോസ് അന്ത്യാകുളം MCBS എല്ലാവർക്കുംസ്വാഗതം ആശംസിക്കുകയും ട്രസ്റ്റി ബിനോയിതോമസ് മിഷൻ ചരിത്രം അവതരിപ്പിക്കുകയുംതോമസ് പോൾ എല്ലാവർക്കും ക്യതജ്ഞത അർപ്പിക്കുകയും ചെയ്തു. സ്നേഹവിരുന്നോടുകൂടിപരിപാടികൾ സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more