1 GBP = 104.15
breaking news

പ്രാർത്ഥനകൾ ഫലിച്ചു, ലിനിയുടെ മക്കൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരണം

പ്രാർത്ഥനകൾ ഫലിച്ചു, ലിനിയുടെ മക്കൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരണം

കോഴിക്കോട്: പ്രാർത്ഥനകളുടെയും ആശങ്കയുടെയും പകലിരവുകൾക്കൊടുവിൽ മനസാക്ഷി മരവിക്കാത്ത കേരളത്തിന് ആശ്വാസമായി ആ വാർത്തയെത്തി. നിപ്പ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച് ഒടുവിൽ വിധിയ്‌ക്ക് കീഴടങ്ങിയ ലിനി നഴ്സിന്റെ രണ്ട് മക്കൾക്കും നിപ്പ ബാധയില്ലെന്ന് സ്ഥിരീകരണം. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇന്ന് ഒരു ആർക്കും നിപ്പ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കടുത്ത പനിയെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ലിനിയുടെ മക്കളായ സിദ്ധാർത്ഥിനെയും ഋതുലിനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്. നിനച്ചിരിക്കാത്ത നേരത്ത് ലിനിയെ നഷ്‌ടപ്പെട്ട കുടുംബത്തിന് ഇത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. വിവരമറിഞ്ഞ നാട്ടുകാരും ബന്ധുക്കളും കുട്ടികൾക്ക് ഒന്നും സംഭവിക്കരുതേയെന്ന് മനമുരുകി പ്രാർത്ഥിച്ചു. ഒടുവിൽ ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ആശ്വാസമായി ആ വാർത്തയെത്തി. കുട്ടികളുടെ രക്തപരിശോധന റിസൾട്ട് നെഗറ്റീവാണ്. പരിശോധനയ്‌ക്ക് അയച്ച മറ്റ് രോഗികളുടെയും ഫലം നെഗറ്റീവ് തന്നെയായിരുന്നു. ഇതോടെ നിപ്പ വൈറസ് ബാധയെത്തുടർന്ന് ആശങ്കയിലായിരുന്ന നാട്ടുകാരും ആശ്വാസത്തിലാണ്. എന്നാൽ രോഗം പടർന്നത് വവ്വാലിൽ നിന്നല്ലെന്ന് തെളിഞ്ഞതോടെ രോഗ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more