1 GBP = 104.15
breaking news

ലിമയുടെ ഓണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…

ലിമയുടെ ഓണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…

ഹരികുമാര്‍ ഗോപാലന്‍ (പി, ആര്‍ ,ഒ, ലിമ)

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍റെ (ലിമ)  നേതൃത്വത്തിൽ ഈ വരുന്ന 22ന് ശനിയാഴ്ച വിസ്ടോന്‍ ടൗൺ ഹാളില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുട്ടികളുടെ നയനമനോഹരമായ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു.ടിക്കറ്റ് വില്‍പ്പന ഏകദേശം പൂർത്തീകരിച്ചു കഴിഞ്ഞു

കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി ഫണ്ട് ശേഖരിക്കുന്നതിനുവേണ്ടിയാണു ലിമ ഓണം നടത്തുന്നത്.

രാവിലെ ഒന്‍പതു മണിക്ക് തന്നെ പരിപാടികള്‍ ആരംഭിക്കും. കുട്ടികളുടെ കലാപരിപാടികള്‍ക്കായിരിക്കും പ്രധാനൃംനല്‍കുക അതോടൊപ്പം എ ലെവല്‍ പരിക്ഷയിലും GCSE പരിക്ഷയിലും ഉന്നതവിജയം കരസ്ഥമാക്കിയ മേഴ്സി സൈഡില്‍ നിന്നുള്ള കുട്ടികളെ ആദരിക്കും.
പരിപാടികളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് ലിമ നേതൃത്വവുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു.

ബന്ധപ്പെടേണ്ട നമ്പറുകൾ

07463441725. 07886247099.

ഹാളിന്‍റെ അഡ്രെസ്സ്

WHISTON TOWN HALL,

OLD COLLIERY ROAD

L353QX.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more