1 GBP = 104.16
breaking news

ലിമ കഴിഞ്ഞ 20 വർഷത്തെ ചരിത്രം അനുസ്മരിച്ചുകൊണ്ട് സ്‌മരണിക പ്രകാശനം ചെയ്യുന്നു

ലിമ കഴിഞ്ഞ 20 വർഷത്തെ ചരിത്രം അനുസ്മരിച്ചുകൊണ്ട് സ്‌മരണിക പ്രകാശനം ചെയ്യുന്നു

2001 ൽ ലിവർപൂൾ മലയാളിസമൂഹത്തിൽ ആദ്യമായി  പ്രവർത്തനം ആരംഭിച്ച  മലയാളി സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ( ലിമയുടെ )കഴിഞ്ഞകാല പ്രവർത്തനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തിക്കൊണ്ടു ഒരു സുവനീർ പ്രകാശനം ചെയ്യാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു . കഴിഞ്ഞ  20 വർഷത്തെ ലിമയുടെ കല ,സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിലെ പ്രവർത്തനം ലിവർപൂൾ മലയാളി സമൂഹത്തിൽ പുതിയ ഊർജം പകരാൻ ഉതകിയിട്ടുണ്ട് എന്നതിൽ സംശയമില്ല അത്തരം പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്ചയായി ഈ സുവനീർ മാറും എന്നതിൽ സംശയമില്ല. .

സുവനീർ പ്രകാശനം ചെയ്യുന്നതിനുവേണ്ടി രണ്ടു കമ്മറ്റികളാണ് തിരഞ്ഞെടുത്തിരിക്കുന്നത് സുവനീറിന്റെ സാമ്പത്തിക കാര്യങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി മാത്യു അലക്‌സാണ്ടർ നേതൃത്വം കൊടുക്കുന്ന കമ്മറ്റിയും  സാഹിത്യപരമായ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുവേണ്ടി ബിജു ജോർജ് ചിഫ് എഡിറ്ററായി പ്രവർത്തിക്കുന്ന കമ്മറ്റിയും,പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .ഈ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിച്ചുകൊണ്ടു ലിമ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് സെക്രെട്ടറി സോജൻ തോമസ് ട്രഷർ ജോസ് മാത്യു എന്നിവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

സുവനീയറിൽ പ്രസിദ്ധികരിക്കാനുള്ള മലയാളം ഇംഗ്ളീഷ് ലേഖനങ്ങൾ ,കവിതകൾ കഥകൾ  മുതലായവ കലാസൃഷ്ട്ടികൾ താഴെ കൊടുത്തിരിക്കുന്ന  ഇമെയിൽ ഐ ഡി യിൽ ജൂൺ 30 നു മുൻപ് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു .ലിമയുടെ  സുവനീർ ലിവർപൂൾ മലയാളി സമൂഹത്തിന്റെ കല സാംസ്ക്കാരിക തികവ് വിളിച്ചറിയിക്കുന്നയിരിക്കും എന്നതിൽ തർക്കമില്ല.

എല്ലാവരുടെയും  സഹകരണം  പ്രതീക്ഷിക്കുന്നു ..നിങ്ങളുടെ സൃഷ്ട്ടികൾ അയക്കേണ്ട ഇമെയിൽ [email protected] 

ലിമക്കുവേണ്ടി പി ർ ഒ 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more