1 GBP = 104.15
breaking news

പാട്ടും പാടാം…പൗണ്ടും നേടാം… പാട്ടിന്റെ ലോകത്തെ പ്രതിഭകൾക്ക് പ്രായഭേദമന്യേ പങ്കെടുത്തു പാടാനും നേടാനും ആയി ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ഒരുക്കുന്ന സംഗീത മത്സരം, “പാടാം നമുക്ക് പാടാം”

പാട്ടും പാടാം…പൗണ്ടും  നേടാം…  പാട്ടിന്റെ ലോകത്തെ പ്രതിഭകൾക്ക് പ്രായഭേദമന്യേ പങ്കെടുത്തു പാടാനും നേടാനും ആയി ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ഒരുക്കുന്ന സംഗീത മത്സരം, “പാടാം നമുക്ക് പാടാം”

ആധിയുടെയും വ്യാധിയുടെയും ആകുലതകൾക്ക് വിടനൽകി പ്രതീക്ഷയുടെയും പ്രത്യാശയുടെയും നാദവിസ്മയങ്ങളിൽ അലിഞ്ഞു ചേർന്ന് നമുക്കൊന്നിച്ചു മുന്നേറാം.  ഈ സംഗീത മത്സരത്തിൽ പങ്കെടുത്തും  മത്സരം ആസ്വദിച്ചും ഈ മഹാമാരിയെ നമുക്ക്  ഒറ്റക്കെട്ടായി നേരിടാം. 


നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. 2 മിനിറ്റിൽ കുറയാതെയുള്ള ഒരു ഗാനം ആലപിച്ച് ആ വീഡിയോ  ലിമയുടെ lima liverpool എന്ന Facebook പേജിൽ പോസ്റ്റ്‌ ചെയ്യുക. ലിമയുടെ Facebook പേജിൽ പോസ്റ്റു ചെയ്യുന്ന നിങ്ങളുടെ വീഡിയോയ്ക്ക് കിട്ടുന്ന പിന്തുണയും ജഡ്ജസിന്റെ തീരുമാനവും അനുസരിച്ചാണ് വിജയിയെ തിരഞ്ഞെടുക്കുക.


2020 ജൂൺ 14 മുതൽ 2020 ജൂൺ 30 ന് വൈകിട്ട്  5 pm വരെയുള്ള പോസ്റ്റുകൾ ആണ്‌ സ്വീകരിക്കയുള്ളു. നിലവിൽ യു കെയിൽ ഉള്ള ആർക്കും പങ്കെടുക്കാവുന്നതാണ്. Up to 17 years – Juniors and 18 years & above എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ ആയിട്ടാണ് സംഗീതമത്സരം നടത്തപ്പെടുന്നത്. ഈ മത്സരത്തിലെ രണ്ടു വിഭാഗങ്ങളിൽ നിന്നുള്ള നാല് വിജയികൾക്കായി 101 പൗണ്ടിന്റെയും 51 പൗണ്ടിന്റെയും നാല് ക്യാഷ് റിവാർഡുകളാണ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്.

 
കൂടുതൽ വിവരങ്ങൾക്ക് ലിമ നേതൃത്വവുമായി ബന്ധപ്പെടണമെന്ന് ലിമ ട്രെഷറർ  ജോഷി ജോസഫ് അറിയിച്ചു. ലിമയുടെ ഈ സംരംഭം ഒരു വൻവിജയമാക്കുവാൻ എല്ലാവിധ പ്രോത്സാഹനവും  സഹകരണവും വേണമെന്ന് ലിമ ആർട്സ് കോഓർഡിനേറ്റർ  സജി ജോൺ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :-

സെക്രട്ടറി  ബിനു വർക്കി –  07846443318.    

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more