1 GBP = 103.94
breaking news

ലിമ ഒരുക്കുന്ന ക്രിസ്തുമസ് ട്രീ ആൻഡ് ഹൌസ് ഡെക്കറേഷൻ മത്സരത്തിൽ പങ്കെടുക്കാം… ക്യാഷ് പ്രൈസ് കരസ്ഥമാക്കാം….

ലിമ ഒരുക്കുന്ന ക്രിസ്തുമസ് ട്രീ ആൻഡ് ഹൌസ് ഡെക്കറേഷൻ  മത്സരത്തിൽ പങ്കെടുക്കാം… ക്യാഷ് പ്രൈസ് കരസ്ഥമാക്കാം….

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) എല്ലാ ലിവർപൂൾ മെട്രോപോളിട്ടനിൽ താമസിക്കുന്ന  (ലിവർപൂൾ, വിസ്റ്റൺ,  സെന്റ് ഹെലൻസ്,  വിഡ്നെസ്  & വീറാൽ) എല്ലാ  മലയാളികൾക്കും ആയിട്ട് “ക്രിസ്തുമസ് ട്രീ ആൻഡ് ഹൌസ് ഡെക്കറേഷൻ  മത്സരം” നടത്തുന്നു. നിങ്ങൾ ചെയ്യേണ്ടത് ക്രിസ്തുമസ് ട്രീയും  വീടും ഡെക്കറേഷൻ  ചെയ്തിട്ടു  കുടുംബങ്ങളോടൊപ്പം ഉള്ള  ഒരു വീഡിയോ (മാക്സിമം 3 മിനിറ്റ്) ലിമയുടെ ഫേസ്ബുക്  പേജിൽ പോസ്റ്റ്‌ ചെയ്യുക. ലിമയുടെ ഫേസ്ബുക്  പേജിൽ പോസ്റ്റു ചെയ്യുന്ന നിങ്ങളുടെ വീഡിയോയ്ക്ക് കിട്ടുന്ന പിന്തുണയും ജഡ്ജസിന്റെ തീരുമാനവും അനുസരിച്ചാണ് വിജയിയെ തിരഞ്ഞെടുക്കുക. ഒന്നാം സ്ഥാനം നേടുന്ന കുടുംബത്തിന് 101 പൗണ്ടും രണ്ടാം സ്ഥാനം  75 പൗണ്ടും  മൂന്നാം സ്ഥാനം നേടുന്നവർക്ക്  51 പൗണ്ടും നൽകി ലിമ ആദരിക്കുന്നതാണ്.

നിബന്ധനകൾ :-
(1) ക്രിസ്തുമസ് ട്രീയും  വീടും ഡെക്കറേഷൻ  ചെയ്തിട്ടു  കുടുംബങ്ങളോടൊപ്പം ഒപ്പം ഉള്ള ഒരു വീഡിയോ (മാക്സിമം 3 മിനിറ്റ്)

 (2) 2020 ഡിസംബർ 25 വൈകിട്ട് 5ന് ശേഷമുള്ള വിഡിയോകൾ മത്സരത്തിനായിട്ട്  സ്വീകരിക്കുന്നതല്ല.

(3) ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
(4) ഏതെങ്കിലും തരത്തിലുള്ള ഡാറ്റാ പ്രൊട്ടക്ഷന് ലിമക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല 

ലിമയുടെ ക്രിസ്തുമസ് ട്രീ ആൻഡ് ഹൌസ് ഡെക്കറേഷൻ  മത്സരത്തിന്റെ ഒന്നാം സമ്മാനമായ 101 പൗണ്ട് സ്പോൺസർ ചെയ്യുന്നത് ശ്രീ മാത്യു അലക്സാണ്ടർ, LOVE TO CARE ആണ്‌.

ലിമയുടെ ഈ ഉദ്യമത്തിൽ സഹകരിച്ച് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന്  ലിമ എക്സിക്യുട്ടീവ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ബിനു വർക്കി അഭ്യർത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more