1 GBP = 93.93

കുളിരണിയിക്കും സംഗീതവുമായി ക്ലെറിൻ ജോസഫ്, റോസിൻ ജോസഫ്, ആൻസിൻ ജോസഫ് സഹോദരിമാർക്കൊപ്പം ഫസ്റ്റ് കസിൻ ജ്യോതിഷ് തോമസ് ഇവർ ഇന്ന് ശനിയാഴ്ച 5 PM ന് “Let’s break it together” ൽ…..പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുന്ന യുക്മ സാംസ്കാരിക വേദിയുടെ സംഗീത പരമ്പരയിൽ ലിവർപൂളിലെ ബിർക്കിൻഹെഡിൽ നിന്നും എത്തുന്ന കലാപ്രതിഭകളെ പ്രോൽസാഹിപ്പിക്കാൻ ഏവരേയും ക്ഷണിക്കുന്നു…..

കുളിരണിയിക്കും സംഗീതവുമായി  ക്ലെറിൻ ജോസഫ്, റോസിൻ ജോസഫ്, ആൻസിൻ ജോസഫ് സഹോദരിമാർക്കൊപ്പം ഫസ്റ്റ് കസിൻ  ജ്യോതിഷ് തോമസ്  ഇവർ ഇന്ന് ശനിയാഴ്ച 5 PM ന് “Let’s break it together” ൽ…..പ്രേക്ഷക ഹൃദയം കീഴടക്കി  മുന്നേറുന്ന യുക്മ സാംസ്കാരിക വേദിയുടെ സംഗീത പരമ്പരയിൽ   ലിവർപൂളിലെ ബിർക്കിൻഹെഡിൽ നിന്നും എത്തുന്ന കലാപ്രതിഭകളെ പ്രോൽസാഹിപ്പിക്കാൻ ഏവരേയും ക്ഷണിക്കുന്നു…..

കുര്യൻ ജോർജ്ജ്

യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)

ലിവർപൂളിലെ ബർക്കിൻഹെഡിൽ നിന്നും കുളിരണിയിക്കും സംഗീതവുമായി  ക്ലെറിൻ ജോസഫ്, റോസിൻ ജോസഫ്, ആൻസിൻ ജോസഫ് സഹോദരിമാർക്കൊപ്പം ഫസ്റ്റ് കസിൻ  ജ്യോതിഷ് തോമസ്  ഇവർ ഇന്ന് ശനിയാഴ്ച 5 PM ന് “Let’s break it together” എത്തുന്നു.യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്ന്   ജൂലൈ 11 ശനിയാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്ക്  മുന്നിലെത്തുന്നത് കീ ബോർഡിൽ മധുര സംഗീതം പൊഴിക്കുന്ന ക്ളെറിനും റോസിനും, മൌത്ത് ഓർഗനിൽ മാന്ത്രികത തീർക്കുന്ന ആൻസിനും ഫ്ളൂട്ട്, ഗിറ്റാർ, പിയാനോ എന്നീ സംഗീതോപകരണങ്ങളിൽ മാസ്മരികത തീർക്കുന്ന ജ്യോതിഷുമാണ്.


കീ ബോർഡിൽ മധുര സംഗീതം പൊഴിക്കുന്ന ക്ലെറിനും റോസിനും അനുഗ്രഹീത ശബ്ദത്തിന് കൂടി ഉടമകളാണ്. ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ പെർഫോം ചെയ്തിട്ടുള്ള ഇവർ ബൈബിൾ കലോത്സവത്തിൽ സോളോ സോങ്, ഗ്രൂപ്പ് സോങ് ഇനങ്ങളിൽ വിജയികളായിരുന്നു.  നൃത്തം, മോണോ ആക്ട്, ചിത്രരചന, പെയിന്റിംഗ് തുടങ്ങി നിരവധി കലകളിൽ ഒരേ പോലെ പ്രാവീണ്യം പുലർത്തുന്ന ക്ലെറിനും റോസിനും ബിർക്കിൻഹെഡ് ചർച്ച് ഗായക സംഘത്തിലെ അംഗങ്ങളാണ്. ലങ്കാസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനികളായ ഈ സഹോദരിമാർ സംഗീതവും നൃത്തവും തുല്യ പ്രാധാന്യത്തോടെ പരിശീലിക്കുകയും പെർഫോം ചെയ്യുകയും ചെയ്യുന്നു. ലങ്കാസ്റ്റർ യൂണിവേഴ്സിറ്റി ഡാൻസ് ടീം അംഗങ്ങളായ ഈ സഹോദരിമാർ സംഗീതത്തിലും നൃത്തത്തിലും ഒരു പോലെ  തിളങ്ങുന്ന താരങ്ങളാണ്.


മൌത്ത് ഓർഗൻ എന്ന കുഞ്ഞൻ ഉപകരണത്തിലൂടെ പാട്ടിന്റെ തേൻമഴ പെയ്യിക്കുന്ന ആൻസിൻ ചേച്ചിമാരെ പോലെ തന്നെ ഒരു സകല കലാ വല്ലഭയാണ്. സംഗീതം, നൃത്തം, ചിത്രരചന, പെയിന്റിംഗ് എന്നിങ്ങനെ നിരവധി കലകളിൽ ഇതിനോടകം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട് ഈ കൊച്ചമിടുക്കി. ബിർക്കിൻഹെഡ് സെന്റ്. വെർബർഗ്സ് കാത്തലിക് പ്രൈമറി സ്കൂൾ ഇയർ 6 വിദ്യാർത്ഥിനിയായ ഈ കലാകാരി ബൈബിൾ കലോത്സവത്തിന് സോളോ സോങ്, ബൈബിൾ റീഡിങ്ങ്, മലയാളം പ്രസംഗം എന്നീ ഇനങ്ങളിൽ വിജയിയായിരുന്നു. തന്റെ അനുഗ്രഹീത ശബ്ദത്തിലൂടെ നിരവധി വേദികളിൽ മികവ് തെളിയിച്ചിട്ടുള്ള ആൻസിൻ തന്റെ നൃത്ത പാടവത്തിലൂടെ സ്കൂൾ ടാലന്റ് ഷോകളിലും വിജയിയായിട്ടുണ്ട്.


യോർക്ക് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ജ്യോതിഷ് ഫ്ളൂട്ട്, ഗിറ്റാർ, പിയാനോ എന്നീ സംഗീതോപകരണങ്ങളിൽ പരിശീലനം നേടിയ അനുഗ്രഹീത കലാകാരനാണ്. നിരവധി വേദികളിൽ തന്റെ പ്രതിഭ പ്രദർശിപ്പിച്ചിട്ടുള്ള ഈ കലാകാരൻ ക്ളെറിൻ, റോസിൻ, ആൻസിൻ സഹോദരിമാരുടെ പിതാവ് ജോസഫിന്റെ സഹോദര പുത്രനാണ്. 

ബിർക്കിൻഹെഡിലെ ജോസഫ് കെ.ജെ – സോണിയ ജോസഫ് ദമ്പതികളുടെ മക്കളാണ് ക്ളെറിൻ, റോസിൻ, ആൻസിൻ എന്നിവർ. ജോസഫിന്റെ സഹോദരൻ തോമസ് കെ.ജെ – മോളി തോമസ് ദമ്പതികളുടെ മകനാണ് ജ്യോതിഷ്. “LET’S BREAK IT TOGETHER” പ്രേക്ഷകർക്ക് സംഗീത സാന്ദ്രമായ ഒരു ഷോ ഒരുക്കുവാനായി എത്തുന്ന നാൽവർ സംഘത്തിന് ഹൃദയപൂർവ്വം വിജയാശംസകൾ നേരുന്നു. “LET’S BREAK IT TOGETHER” പ്രേക്ഷകർക്കും ഇതൊരു നവ്യാനുഭവം ആയിരിക്കുമെന്ന് പ്രത്യാശിക്കുന്നു.

യുക്മ സാംസ്കാരിക വേദിയുടെ “LET’S BREAK IT TOGETHER” എന്ന ലൈവ് ടാലന്റ് ഷോയിൽ ഇന്ന്ജൂലൈ 11 ശനിയാഴ്ച, 5 P M ന് (ഇൻഡ്യൻ സമയം രാത്രി 9.30)പ്രേക്ഷകരെ സന്തോഷത്തിലാറാടി – ക്കുവാൻ എത്തുന്ന ക്ളെറിൻ ജോസഫ്, റോസിൻ ജോസഫ്, ആൻസിൻ ജോസഫ്, ജ്യോതിഷ് തോമസ് എന്നീ കലാപ്രതിഭകൾക്ക് മുഴുവൻ കലാ സ്നേഹികളുടേയും പിന്തുണ ഉണ്ടാകണമെന്ന്  അഭ്യർത്ഥിക്കുന്നു.

“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


 കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 


എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more