- ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്.
- മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി
- വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്
- പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത
- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു; ഉത്തരവ് പൊടിക്കൈ എന്ന് ഡ്രൈവിങ്ങ് സ്കൂൾ സംയുക്ത സമര സമിതി
- ഉഷ്ണ തരംഗം : റേഷൻ കടകളുടെ പ്രവർത്തനവ സമയത്തിൽ മാറ്റം
- അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്
കുളിരണിയിക്കും സംഗീതവുമായി ക്ലെറിൻ ജോസഫ്, റോസിൻ ജോസഫ്, ആൻസിൻ ജോസഫ് സഹോദരിമാർക്കൊപ്പം ഫസ്റ്റ് കസിൻ ജ്യോതിഷ് തോമസ് ഇവർ ഇന്ന് ശനിയാഴ്ച 5 PM ന് “Let’s break it together” ൽ…..പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുന്ന യുക്മ സാംസ്കാരിക വേദിയുടെ സംഗീത പരമ്പരയിൽ ലിവർപൂളിലെ ബിർക്കിൻഹെഡിൽ നിന്നും എത്തുന്ന കലാപ്രതിഭകളെ പ്രോൽസാഹിപ്പിക്കാൻ ഏവരേയും ക്ഷണിക്കുന്നു…..
- Jul 11, 2020
കുര്യൻ ജോർജ്ജ്
യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
ലിവർപൂളിലെ ബർക്കിൻഹെഡിൽ നിന്നും കുളിരണിയിക്കും സംഗീതവുമായി ക്ലെറിൻ ജോസഫ്, റോസിൻ ജോസഫ്, ആൻസിൻ ജോസഫ് സഹോദരിമാർക്കൊപ്പം ഫസ്റ്റ് കസിൻ ജ്യോതിഷ് തോമസ് ഇവർ ഇന്ന് ശനിയാഴ്ച 5 PM ന് “Let’s break it together” എത്തുന്നു.യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്ന് ജൂലൈ 11 ശനിയാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് കീ ബോർഡിൽ മധുര സംഗീതം പൊഴിക്കുന്ന ക്ളെറിനും റോസിനും, മൌത്ത് ഓർഗനിൽ മാന്ത്രികത തീർക്കുന്ന ആൻസിനും ഫ്ളൂട്ട്, ഗിറ്റാർ, പിയാനോ എന്നീ സംഗീതോപകരണങ്ങളിൽ മാസ്മരികത തീർക്കുന്ന ജ്യോതിഷുമാണ്.
കീ ബോർഡിൽ മധുര സംഗീതം പൊഴിക്കുന്ന ക്ലെറിനും റോസിനും അനുഗ്രഹീത ശബ്ദത്തിന് കൂടി ഉടമകളാണ്. ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ പെർഫോം ചെയ്തിട്ടുള്ള ഇവർ ബൈബിൾ കലോത്സവത്തിൽ സോളോ സോങ്, ഗ്രൂപ്പ് സോങ് ഇനങ്ങളിൽ വിജയികളായിരുന്നു. നൃത്തം, മോണോ ആക്ട്, ചിത്രരചന, പെയിന്റിംഗ് തുടങ്ങി നിരവധി കലകളിൽ ഒരേ പോലെ പ്രാവീണ്യം പുലർത്തുന്ന ക്ലെറിനും റോസിനും ബിർക്കിൻഹെഡ് ചർച്ച് ഗായക സംഘത്തിലെ അംഗങ്ങളാണ്. ലങ്കാസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനികളായ ഈ സഹോദരിമാർ സംഗീതവും നൃത്തവും തുല്യ പ്രാധാന്യത്തോടെ പരിശീലിക്കുകയും പെർഫോം ചെയ്യുകയും ചെയ്യുന്നു. ലങ്കാസ്റ്റർ യൂണിവേഴ്സിറ്റി ഡാൻസ് ടീം അംഗങ്ങളായ ഈ സഹോദരിമാർ സംഗീതത്തിലും നൃത്തത്തിലും ഒരു പോലെ തിളങ്ങുന്ന താരങ്ങളാണ്.
മൌത്ത് ഓർഗൻ എന്ന കുഞ്ഞൻ ഉപകരണത്തിലൂടെ പാട്ടിന്റെ തേൻമഴ പെയ്യിക്കുന്ന ആൻസിൻ ചേച്ചിമാരെ പോലെ തന്നെ ഒരു സകല കലാ വല്ലഭയാണ്. സംഗീതം, നൃത്തം, ചിത്രരചന, പെയിന്റിംഗ് എന്നിങ്ങനെ നിരവധി കലകളിൽ ഇതിനോടകം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട് ഈ കൊച്ചമിടുക്കി. ബിർക്കിൻഹെഡ് സെന്റ്. വെർബർഗ്സ് കാത്തലിക് പ്രൈമറി സ്കൂൾ ഇയർ 6 വിദ്യാർത്ഥിനിയായ ഈ കലാകാരി ബൈബിൾ കലോത്സവത്തിന് സോളോ സോങ്, ബൈബിൾ റീഡിങ്ങ്, മലയാളം പ്രസംഗം എന്നീ ഇനങ്ങളിൽ വിജയിയായിരുന്നു. തന്റെ അനുഗ്രഹീത ശബ്ദത്തിലൂടെ നിരവധി വേദികളിൽ മികവ് തെളിയിച്ചിട്ടുള്ള ആൻസിൻ തന്റെ നൃത്ത പാടവത്തിലൂടെ സ്കൂൾ ടാലന്റ് ഷോകളിലും വിജയിയായിട്ടുണ്ട്.
യോർക്ക് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ജ്യോതിഷ് ഫ്ളൂട്ട്, ഗിറ്റാർ, പിയാനോ എന്നീ സംഗീതോപകരണങ്ങളിൽ പരിശീലനം നേടിയ അനുഗ്രഹീത കലാകാരനാണ്. നിരവധി വേദികളിൽ തന്റെ പ്രതിഭ പ്രദർശിപ്പിച്ചിട്ടുള്ള ഈ കലാകാരൻ ക്ളെറിൻ, റോസിൻ, ആൻസിൻ സഹോദരിമാരുടെ പിതാവ് ജോസഫിന്റെ സഹോദര പുത്രനാണ്.
ബിർക്കിൻഹെഡിലെ ജോസഫ് കെ.ജെ – സോണിയ ജോസഫ് ദമ്പതികളുടെ മക്കളാണ് ക്ളെറിൻ, റോസിൻ, ആൻസിൻ എന്നിവർ. ജോസഫിന്റെ സഹോദരൻ തോമസ് കെ.ജെ – മോളി തോമസ് ദമ്പതികളുടെ മകനാണ് ജ്യോതിഷ്. “LET’S BREAK IT TOGETHER” പ്രേക്ഷകർക്ക് സംഗീത സാന്ദ്രമായ ഒരു ഷോ ഒരുക്കുവാനായി എത്തുന്ന നാൽവർ സംഘത്തിന് ഹൃദയപൂർവ്വം വിജയാശംസകൾ നേരുന്നു. “LET’S BREAK IT TOGETHER” പ്രേക്ഷകർക്കും ഇതൊരു നവ്യാനുഭവം ആയിരിക്കുമെന്ന് പ്രത്യാശിക്കുന്നു.
യുക്മ സാംസ്കാരിക വേദിയുടെ “LET’S BREAK IT TOGETHER” എന്ന ലൈവ് ടാലന്റ് ഷോയിൽ ഇന്ന്ജൂലൈ 11 ശനിയാഴ്ച, 5 P M ന് (ഇൻഡ്യൻ സമയം രാത്രി 9.30)പ്രേക്ഷകരെ സന്തോഷത്തിലാറാടി – ക്കുവാൻ എത്തുന്ന ക്ളെറിൻ ജോസഫ്, റോസിൻ ജോസഫ്, ആൻസിൻ ജോസഫ്, ജ്യോതിഷ് തോമസ് എന്നീ കലാപ്രതിഭകൾക്ക് മുഴുവൻ കലാ സ്നേഹികളുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്.
ലിവർപൂൾ: ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് "അക്ഷ...മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യ...വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്
ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞപ...പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത
ഐപിഎലിൽ ലക്നൗവിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 98 റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺ...ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു; ഉത്തരവ് പൊടിക്കൈ എന്ന് ...
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു. സമരം താത്കാലി...ഉഷ്ണ തരംഗം : റേഷൻ കടകളുടെ പ്രവർത്തനവ സമയത്തിൽ മാറ്റം
ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. ഇന്നുമുതൽ രാവിലെ എട്...അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്
സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്...മോശം ധനസ്ഥിതി; കേന്ദ്രസഹായം ഉടൻ വേണമെന്ന് കേരളം
മോശം ധനസ്ഥിതി, സമയബന്ധിത സഹായം വേണമെന്ന് കേന്ദ്രത്തോട് കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി...
Post Your Comments Here ( Click here for malayalam )
Latest Updates
- ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്. ലിവർപൂൾ: ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് “അക്ഷരവേദി ” ഇന്ന് വൈകിട്ട് 7.30 ന് തുടക്കമിടും. പ്രമുഖ മാധ്യമപ്രവർത്തകനും മലയാള മനോരമ യു .കെ ലേഖകനുമായ റ്റിജോ ജോർജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവർത്തകൻ നിധീഷ് സോമൻ ആദ്യ ക്ലാസ്സ് അവതരിപ്പിക്കും. ലിംക പ്രസിഡൻ്റ് തോമസുകുട്ടി ഫ്രാൻസിസ്, സെക്രട്ടറി വിബിൻ വർഗ്ഗീസ് ക്ലാസ്സുകൾ കോർഡിനേറ്റ് ചെയ്യും. സും മീറ്റിലൂടെ നടത്തുന്ന ചടങ്ങിൽ അസ്സോസിയേഷൻ ഭാരവാഹികൾ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ
- മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് അവധിയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അറിയിച്ചു. കനത്ത മഴ തുടരുന്ന മണിപ്പൂരില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. ആളുകള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയണമെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ സംസ്ഥാനത്തുണ്ടായ കനത്ത ആലിപ്പഴ വര്‍ഷത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. നാശനഷ്ടം സംബന്ധിച്ച് വിവരങ്ങളും ഫോട്ടോകളും അധികൃതര്‍ക്ക് കൈമാറാനും സര്‍ക്കാര്‍ നിര്‍ദേശം നല്കി. ദുരിത
- വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞപ്പോള്‍ അതു മറച്ചുവയ്ക്കാനാണ് പ്രാദേശിക നിയന്ത്രണമെന്ന ഓമനപ്പേരില്‍ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്. കേരളത്തില്‍ മുമ്പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ജനങ്ങളെ മുന്‍കൂട്ടി സമയം അറിയിച്ചാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു നിശ്ചയവുമില്ലൊന്നിനും എന്നതാണ് അവസ്ഥ. കേരളം വൈദ്യുതി ഉല്പാദനത്തില് സ്വയം പര്യാപ്തമാകും, വൈദ്യുതി കേരളം വില്‍ക്കും തുടങ്ങിയ പിണറായി സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും നിലംപൊത്തിയിരിക്കുകയാണ്. അമിതവിലയ്ക്കാണ്
- പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത ഐപിഎലിൽ ലക്നൗവിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 98 റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ 16.1 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി. 36 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ലക്നൗ ഒരിക്കൽ പോലും കൊൽക്കത്തയ്ക്ക് വെല്ലുവിളി ഉയർത്തിയില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞ കെകെആർ നിശ്ചിത
- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു; ഉത്തരവ് പൊടിക്കൈ എന്ന് ഡ്രൈവിങ്ങ് സ്കൂൾ സംയുക്ത സമര സമിതി ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു. സമരം താത്കാലികമായി മാറ്റിവെച്ചതാണ് എന്നും ആൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സിടി അനിൽ പറഞ്ഞു. ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരത്തിൽ ഇളവനുവദിച്ചുള്ള ഉത്തരവ് പൊടിക്കൈ മാത്രമെന്ന് ഡ്രൈവിങ്ങ് സ്കൂൾ സംയുക്ത സമര സമിതി പറഞ്ഞു. പരിഷ്കരണം അംഗീകരിച്ച് സിഐടിയു നേതാക്കൾ കയ്യടിച്ചു എന്ന് മന്ത്രി പറഞ്ഞത് തെറ്റാണെന്ന് സിടി അനിൽ പറഞ്ഞു. ഗതാഗത മന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമാണ്. മന്ത്രിക്ക് തെറ്റായ ധാരണകളാണ്
click on malayalam character to switch languages