1 GBP = 104.13
breaking news

കിംഗ് പവർ സ്റ്റേഡിയം ഹെലികോപ്റ്റർ അപകടം ; ലെസ്റ്റർ സിറ്റി എഫ്‌സി ഉടമയടക്കം അഞ്ചുപേർ മരിച്ചതായി സ്ഥിരീകരണം; പൈലറ്റിന്റെ ധീരമായ നടപടിയിൽ രക്ഷപ്പെട്ടത് നിരവധി ജീവനുകൾ

കിംഗ് പവർ സ്റ്റേഡിയം ഹെലികോപ്റ്റർ അപകടം ; ലെസ്റ്റർ സിറ്റി എഫ്‌സി ഉടമയടക്കം അഞ്ചുപേർ മരിച്ചതായി സ്ഥിരീകരണം; പൈലറ്റിന്റെ ധീരമായ നടപടിയിൽ രക്ഷപ്പെട്ടത് നിരവധി ജീവനുകൾ

ലെസ്റ്റർ: ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ് ഉടമ വിചയ് ശ്രീവദ്ധനപ്രഭയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടര്‍ കിംഗ്‌സ് പവര്‍ സ്റ്റേഡിയത്തിന് സമീപമുള്ള കാര്‍ പാര്‍ക്കില്‍ തകര്‍ന്നുവീണ് തീഗോളമായി. ശതകോടീശ്വരനായ ലെസ്റ്റർ സിറ്റി ഫുട്‍ബോൾ ക്ലെബ്ബ്‌ ഉടമ വിചായ്‌ ശ്രീവർദ്ധനപ്രഭ, അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റ്, തായ് ബ്യുട്ടി ക്യൂനായ നർസാരാ സൂക്നാമെയ്‌, പൈലറ്റ് എറിക്‌ സ്വഫർ, അദ്ദേഹത്തിന്റെ ഗേൾ ഫ്രണ്ടും കോ പൈലറ്റുമായ ഇസബെല്ലാ റോസാ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

രാത്രി സ്‌റ്റേഡിയത്തില്‍ നിന്നും ടേക്ക് ‌ ഓഫ് നടത്തിയ ഹെലികോപ്ടറാണ് മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് എഡബ്യു-169 ഹെലികോപ്ടറിന് എഞ്ചിന്‍ തകരാര്‍ നേരിട്ടതായാണ് ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് വട്ടംകറങ്ങിയ ശേഷമാണ് ഇത് താഴേക്ക് പതിച്ചതെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. അതേസമയം പൈലറ്റ് എറികിന്റെ സാഹസിക ഇടപെടലാണ് ഹെലികോപ്റ്റർ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പതിക്കാൻ കാരണം. അപകടം മണത്ത ഉടനെ തന്നെ നിരവധി ആളുകൾ കൂടിയിരുന്ന സ്റ്റേഡിയത്തിന് മുകളിൽ നിന്നും പറത്തി കാർപാർക്കിങ് ഏരിയയിൽ ഹെലികോപ്ടർ പതിക്കുകയായിരുന്നു.

2010 ൽ 39 മില്യൺ ഡോളറിനാണ് ലെസ്റ്റർ സിറ്റി എഫ്‌സി അറുപതുകാരനായ ശ്രീവർദ്ധനപ്രഭ സ്വന്തമാക്കുന്നത്.
തായ്‌ലാന്‍ഡില്‍ റീട്ടെയില്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ശ്രീവദ്ധനപ്രഭ വളര്‍ന്ന് ശതകോടീശ്വരനായത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇദ്ദേഹത്തിന്റെ കിംഗ്‌സ് പവര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.

ലെസ്റ്റർസിറ്റി എഫ്സിയുടെ ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്ററും, വെസ്റ്റ് ഹാമും തമ്മിലുള്ള മത്സരം 1-1ന് സമനിലയില്‍ കലാശിച്ച ശേഷം രാത്രി 8.30ഓടെയാണ് സംഭവം. ക്ലബിന്റെ ഗ്രൗണ്ടിന് സമീപമുള്ള ജീവനക്കാരുടെ കാര്‍ പാര്‍ക്കിലായിരുന്നു ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. അപകടം കണ്ട ആരാധകരും ഞെട്ടലിലാണ്. ഇന്നലെ വൈകുന്നേരത്തോടെ ചെയർമാന്റെ മരണം ലെസ്റ്റർ സിറ്റി അധികൃതരും സ്ഥിരീകരിക്കുകയായിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് ഇന്നലെ രാവിലെ മുതൽ കിംഗ് പവർ സ്റ്റേഡിയത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് എത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more