1 GBP = 107.80
breaking news

കാലിഫോര്‍ണിയയിലെ ഓറോവില്ലെ അണക്കെട്ടില്‍ വന്‍ ചോര്‍ച്ച

കാലിഫോര്‍ണിയയിലെ ഓറോവില്ലെ അണക്കെട്ടില്‍ വന്‍ ചോര്‍ച്ച

വടക്കന്‍ കാലിഫോര്‍ണിയയിലെ ഓറോവില്ലെ അണക്കെട്ടില്‍ വന്‍ ചോര്‍ച്ച. ഏതുസമയവും അണക്കെട്ട് പൊട്ടാമെന്ന ആശങ്കയെത്തുടര്‍ന്ന് സമീപത്തെ താമസക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് കുടിയൊഴിപ്പിച്ചുതുടങ്ങി.

ഇവിടുത്തെ ജനങ്ങളില്‍13 ശതമാനവും സിഖുകാരും മറ്റു പഞ്ചാബികളുമാണ്. അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ഓറോവില്ലെ അണക്കെട്ടില്‍ നിന്നുള്ള കുത്തൊഴുക്ക് തടയാന്‍ സ്പില്‍വേയ്ക്ക് കഴിയുന്നില്ല. ജലപ്രവാഹത്തില്‍ സ്പില്‍വേയ്ക്ക് കേടുപറ്റിയിട്ടുമുണ്ട്. സെക്കണ്ടില്‍ ഒരുലക്ഷം ക്യൂബിക്കടി വെള്ളമാണ് കേടുപാടുകളുള്ള സ്പില്‍വേയിലൂടെ ഒഴുക്കിവിടുന്നത്. ജലവിഭവമന്ത്രാലയം അറിയിച്ചു. നഗരത്തിലെ16,000 പേരോടും ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അണക്കെട്ടിന് കുഴപ്പമില്ല, സ്പില്‍വേയാണ് തകരാറിലായത്.

തടാകത്തില്‍ നിന്ന് വെള്ളം അണക്കെട്ടിലേക്ക് കടക്കുന്ന ഭാഗത്തു നിന്ന്3000 അടി മാറി സ്പില്‍വേയില്‍ കഴിഞ്ഞാഴ്ചയാണ് തകരാര്‍ ഉണ്ടായത്. ഇതിന്റെ കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെയും എന്‍ജിനിയര്‍മാര്‍ക്ക് കഴിഞ്ഞിട്ടുമില്ല. സ്പില്‍വേ പൂര്‍ണ്ണമായും തകര്‍ന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ പോലും കഴിയില്ല.

കനത്ത മഴയെത്തുടര്‍ന്ന് ഒറോവില്ലെ അണക്കെട്ട് നിറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അണക്കെട്ടിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനും ജലനിരപ്പ് കുറയ്ക്കാനും സ്പില്‍വേ തുറന്നു. അപ്പോഴാണ് സ്പില്‍വേയില്‍ വലിയ വിള്ളലുണ്ടായത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more