1 GBP = 104.27
breaking news

എൽഡിഎഫ് യുകെ & അയർലണ്ട് വനിതാവിചാരം ശനിയാഴ്ച; ഇടതുസർക്കാരിന്റെ വനിതാക്ഷേമ നടപടികൾ ചർച്ചാവിഷയമാവും

എൽഡിഎഫ് യുകെ & അയർലണ്ട് വനിതാവിചാരം ശനിയാഴ്ച;  ഇടതുസർക്കാരിന്റെ വനിതാക്ഷേമ നടപടികൾ ചർച്ചാവിഷയമാവും

വനിതാദിനത്തോടനുബന്ധിച്ചു കേരളത്തിലെ പൊതുരംഗത്ത് ശ്രദ്ധേയരായ വനിതകളെ പങ്കെടുപ്പിച്ചു എൽഡിഎഫ് യുകെ & അയർലണ്ട് വനിതാവിചാരം പരിപാടി സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരത്തെ യുവ മേയർ ആര്യ രാജേന്ദ്രൻ, കേരളാ വനിതാ കേരളാകോൺഗ്രസ് (എം ) പ്രസിഡന്റ് നിർമ്മല ജിമ്മി , സുപ്രീംകോടതി അഭിഭാഷകയും പ്രമുഖ ആക്ടിവിസ്റ്റുമായ രശ്മിത രാമചന്ദ്രൻ . SFI യുടെ മുൻ നേതാവും അധ്യാപികയുമായ അമൃത റഹീം എന്നിവരാണ് പങ്കെടുക്കുക .

ഇന്ത്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർധിച്ചു വരുന്ന അക്രമങ്ങളും അതിനെതിരെ ഇടതുപക്ഷപുരോഗമനപ്രസ്ഥാനങ്ങൾ നടത്തുന്ന പോരാട്ടങ്ങളെ കുറിച്ചും വനിതാനേതാക്കൾ യോഗത്തിൽ സംസാരിക്കും. സ്ത്രീസുരക്ഷയിൽ എന്തുകൊണ്ടാണ് കേരളം വ്യത്യസ്തമാവുന്നതെന്നും ഇടതുപക്ഷസർക്കാർ സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതിക്കു വേണ്ടിചെയ്തകാര്യങ്ങളും ഇനിവരുന്ന സർക്കാരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നും ചർച്ചാവിഷയമാവും.

ഓൺലൈൻ ആയി zoom meeting Platform-ൽ നടക്കുന്ന പരിപാടി അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC ) ഫേസ്ബുക്ക് പേജിൽ തത്സമയം വീക്ഷിക്കാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more