1 GBP = 103.75

ഇടതുമുന്നണി തുടര്ഭരണത്തിനായി സാംസ്കാരിക നായകർ – സഖറിയ, സച്ചിദാനന്ദൻ, സുനിൽ പി ഇളയിടം എന്നിവർ LDF UK & Ireland വേദിയിലെത്തുന്ന സാംസ്കാരിക സദസ്സ് ഞായറാഴ്ച

ഇടതുമുന്നണി തുടര്ഭരണത്തിനായി സാംസ്കാരിക നായകർ – സഖറിയ, സച്ചിദാനന്ദൻ, സുനിൽ പി ഇളയിടം എന്നിവർ LDF UK & Ireland വേദിയിലെത്തുന്ന സാംസ്കാരിക സദസ്സ് ഞായറാഴ്ച

ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിപുലമായ പ്രചാരണപ്രവർത്തനങ്ങൾക്കു LDF UK & Ireland കമ്മിറ്റി രൂപം നൽകി . തിരഞ്ഞെടുപ്പിനു മുൻപ് ഇനിയുള്ള എല്ലാ ആഴ്ചകളിലും കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് മലയാളികൾക്ക് പ്രിയങ്കരരായ വ്യക്തികൾ ഇടതുമുന്നണി വേദിയിൽ അണിനിരക്കും..

മലയാളികൾക്ക് പ്രിയപ്പെട്ട സാംസ്കാരിക നായകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സാഹിത്യ സംഭാഷണ സദസ്സ് മാർച്ച് 7 നു നടക്കും. പ്രശസ്ത എഴുത്തുകാരൻ ശ്രീ. സഖറിയ, മലയാളികളുടെ അഭിമാനമായ കവി ശ്രീ.സച്ചിദാനന്ദൻ, പുരോഗമന സദസ്സുകളിലെ നിറസാന്നിധ്യമായ ശ്രീ. സുനിൽ പി ഇളയിടം തുടങ്ങിയവർ ആണ് യുകെയിലെയും അയർലണ്ടിലെയും പ്രവാസിമലയാളികളുമായി സംവദിക്കാൻ ഇടതുമുന്നണി വേദിയിൽ എത്തുന്നത്. മലയാളത്തിന്റ്റെ അഭിമാനം ഉയർത്തിപ്പിടിച്ച ഏറ്റവും പ്രശസ്തരായ ഈ സാംസ്കാരികനായകർ, എന്തുകൊണ്ടാണ് മറ്റു മലയാളികളെപ്പോലെ തങ്ങളും ഇടതുപക്ഷ മുന്നണിയുടെ തുടർഭരണം കേരളത്തിൽ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നതെന്ന് വിശദീകരിക്കും. പ്രവാസി മലയാളി സുഹൃത്തുക്കളുടെ ചോദ്യങ്ങൾക്കു ഇവർ തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരം നൽകും. മാർച്ച് 7 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാവരെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

തുടർന്നുള്ള ആഴ്ചകളിലും പ്രമുഖവ്യക്തിത്വങ്ങളുമായി സംവദിക്കാൻ LDF UK & Ireland വേദിയൊരുക്കും. വനിതാ സമ്മേളനം, രാഷ്ട്രീയ വേദി തുടങ്ങിയ പരിപാടികളാണ് വരും ദിവസങ്ങളിൽ നടത്തുക.
കേരളത്തിലെ വലതുപക്ഷമാധ്യമങ്ങൾ സർക്കാരിനെതിരെ നിരന്തരം അപവാദ പ്രചരണം നടത്തുന്ന സാഹചര്യത്തിൽ ഈ അപവാദപ്രചാരണങ്ങളെ തുറന്നുകാട്ടുവാനും സർക്കാരിന്റെ ജനക്ഷേമവികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനും വേണ്ടി ദേശാഭിമാനി പത്രത്തിന്റെ പ്രചാരണപ്രവർത്തനങ്ങൾക്കു വേണ്ട സഹായങ്ങൾ നൽകുവാനും കമ്മിറ്റി തീരുമാനിച്ചു.

ഈ പരിപാടികൾ വൻ വിജയം ആക്കണമെന്നും കേരളത്തിലെ ഇടതുമുന്നണി തുടർഭരണം ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും ഒത്തൊരുമിച്ചു അണിചേരണമെന്നും കൺവീനർ ശ്രീ. രാജേഷ് കൃഷ്ണ, ശ്രീ.മുരളി വെട്ടത്ത് (ജോ. കൺവീനർ), ശ്രീ. മാനുവൽ മാത്യു (ജോ. കൺവീനർ), ശ്രീ. ഷൈമോൻ തോട്ടുങ്ങൽ തുടങ്ങിയവർ അഭ്യർത്ഥിച്ചു.

ഓൺലൈൻ ആയി zoom meeting പ്ലാറ്റഫോമിൽ നടക്കുന്ന പരിപാടി അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC ) ഫേസ്ബുക്ക് പേജിൽ തത്സമയം വീക്ഷിക്കാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more