1 GBP = 104.15
breaking news

LDF യുകെ & അയർലണ്ട് സജീവമാവുന്നു.

LDF യുകെ & അയർലണ്ട് സജീവമാവുന്നു.

ആസന്നമായ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണി തുടർഭരണത്തിനായുള്ള പ്രചാരണപ്രവർത്തനങ്ങൾ യുകെയിലും അയർലണ്ടിലും ചൂടുപിടിക്കുന്നു. ഈയിടെ നിലവിൽ വന്ന LDF യുകെ & അയർലണ്ട് കമ്മിറ്റിക്കു കീഴിൽ  വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചതിനു പിന്നാലെ പ്രവർത്തനങ്ങൾക്കു കൂടുതൽ ഏകോപനം  നൽകാൻ ജില്ലാതല ഗ്രൂപ്പുകൾ  നിലവിൽവന്നു.  കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രവാസി ഇടതുമുന്നണി പ്രവർത്തർ ആണ് ഈ ഗ്രൂപ്പുകളിലെ അംഗങ്ങൾ. അതാതു ജില്ലകളിലെ സാഹചര്യങ്ങൾ അനുസരിച്ചു വേണ്ട ഇടപെടലുകൾ നടത്താനുള്ള ചർച്ചകളും തീരുമാനങ്ങളും ഈ ഗ്രൂപ്പുകളിൽ ഉണ്ടാവും.

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താനുള്ള വിഷയങ്ങൾ പ്രവാസി സുഹൃത്തുക്കളിൽ നിന്ന് സ്വീകരിക്കാൻ വേണ്ടി രൂപീകരിച്ച മാനിഫെസ്റ്റോ കമ്മിറ്റിക്കു മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഒട്ടേറെ ക്രിയാത്മക നിർദ്ദേശങ്ങൾ ലഭിച്ചതായി മാനിഫെസ്റ്റോ കമ്മിറ്റി അറിയിച്ചു. നിങ്ങളുടെ നിർദ്ദേശങ്ങൾ 07882791150 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.

പ്രവാസിസമൂഹത്തിനു കേരളത്തിലെ മന്ത്രിമാരോടും പ്രമുഖനേതാക്കളോടും സംവദിക്കാനുള്ള വേദി ഒരുക്കാനും സോഷ്യൽ മീഡിയയിൽ പ്രവർത്തകരെ കൂടുതൽ സജീവമാക്കുവാനുമുള്ള പ്രവർത്തനങ്ങളുമാണ് LDF യുകെ & അയർലൻഡ് കമ്മിറ്റി ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more