1 GBP = 104.15
breaking news

ട്വിറ്ററില്‍ ഇരുപത് ലക്ഷം ഫോളോവേഴ്‌സുമായി മോഹന്‍ലാല്‍

ട്വിറ്ററില്‍ ഇരുപത് ലക്ഷം ഫോളോവേഴ്‌സുമായി മോഹന്‍ലാല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലും താരമാണ്. തന്റെ ഫേസ്ബുക്ക് പേജിലും കംപ്‌ളീറ്റ് ആക്ടര്‍ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആരാധകരുമായി അദ്ദേഹം സംവദിക്കുക പതിവാണ്. ഫേസ്ബുക്കില്‍ മോഹന്‍ലാലിന്റെ പേജ് ലൈക്ക് ചെയ്തിരിക്കുന്നത് 43 ലക്ഷം പേരാണ്. ഇപ്പോഴിതാ മറ്റൊരു സാമൂഹ്യ മാദ്ധ്യമമായ ട്വിറ്ററിലും മോഹന്‍ലാല്‍ അപൂര്‍വ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ട്വിറ്ററില്‍ 20 ലക്ഷം ഫോളേവേഴ്‌സ് എന്ന അപൂര്‍വ റെക്കാഡാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്.

ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യ മലയാള താരവും മോഹന്‍ലാലാണ്. ട്വിറ്ററില്‍ ആദ്യമായി 10 ലക്ഷം ഫോളോവേഴ്‌സ് പിന്നിട്ട മലയാള താരവും ലാല്‍ ആയിരുന്നു. 2016 ആഗസ്റ്റിലായിരുന്നു ഇത്. അതിന് ശേഷംഒരു വര്‍ഷം തികയുന്നതിന് മുമ്പേ 20 ലക്ഷവും കടന്നു മോഹന്‍ലാല്‍ ആരാധകരുടെ പ്രിയപ്പെട്ട നടനാവുകയാണ്. 1000 കോടി ചെലവില്‍ ഒരുക്കുന്ന രണ്ടാമൂഴം എന്ന സിനിമയില്‍ ലാലിനെ നായകനായി പ്രഖ്യാപിച്ചതും ബോളിവുഡ് താരം കമാല്‍ ആര്‍.ഖാന്‍ ട്വിറ്ററിലൂടെ ലാലിനെ വിമര്‍ശിച്ചതും അദ്ദേഹത്തിന്റെ പേജിന് സ്വീകാര്യത കൂട്ടി. ഫോളോവേഴ്‌സ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

മോഹന്‍ലാല്‍ അഭിനയിച്ച പുലിമുരുകന്‍ എന്ന സിനിമ മലയാളത്തില്‍ നൂറ് കോടി ക്‌ളബ്ബില്‍ ഇടം പിടിച്ചതിന് പിന്നാലെയാണ് സിനിമയുടെ പ്രചരണത്തിനും മറ്റും ഉപയോഗിക്കുന്ന സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ലാല്‍ മറ്റൊരു റെക്കാഡിട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more