1 GBP = 104.15
breaking news

ഉയർന്ന നികുതി നിരക്ക് വെട്ടിക്കുറച്ചത് തെറ്റായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് കീർ സ്റ്റാർമർ

ഉയർന്ന നികുതി നിരക്ക് വെട്ടിക്കുറച്ചത് തെറ്റായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് കീർ സ്റ്റാർമർ

ലണ്ടൻ: ആദായനികുതിയുടെ ഉയർന്ന നിരക്ക് സർക്കാർ വെട്ടിക്കുറച്ചത് ലേബർ മാറ്റുമെന്ന് നേതാവ് സർ കീർ സ്റ്റാർമർ പറഞ്ഞു. ജീവിതച്ചെലവ് പ്രതിസന്ധിയിൽ ഈ നീക്കം തെറ്റാണെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു.

എന്നാൽ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മേലുള്ള നികുതി ഭാരം കുറയ്ക്കുന്ന അടിസ്ഥാന നികുതി നിരക്ക് 20% ൽ നിന്ന് 19% ആയി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ചാൻസലർ ക്വാസി ക്വാർട്ടെങ് 50 വർഷത്തിനിടയിലെ ഏറ്റവും വലിയ നികുതി വെട്ടിക്കുറവ് പാക്കേജ് പ്രഖ്യാപിച്ചതിനാൽ ഏറ്റവും ഉയർന്ന 45% നിരക്ക് ഒഴിവാക്കാനുള്ള പദ്ധതികൾ അവതരിപ്പിച്ചിരുന്നു.

സമ്പദ്‌വ്യവസ്ഥ ഈ രീതിയിൽ ബുദ്ധിമുട്ടുമ്പോൾ, ലക്ഷക്കണക്കിന് പൗണ്ട് സമ്പാദിക്കുന്നവർക്ക് നികുതിയിളവ് നൽകുന്നത് ശരിയായ രീതിയാണെന്ന് താൻ കരുതുന്നില്ലെന്നും അതേസമയം അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മേലുള്ള നികുതി ഭാരം കുറയ്ക്കണമെന്ന് ഞാൻ വളരെക്കാലമായി വാദിക്കുന്നതാണെന്നും അത് പ്രവർത്തികമായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ആദ്യം ദേശീയ ഇൻഷുറൻസ് വർദ്ധനയെ ലേബർ പാർട്ടി എതിർത്തിരുന്നു, തീർച്ചയായും സർക്കാർ ഇപ്പോൾ ഇത് പിൻവലിക്കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more