1 GBP = 103.25

യുകെ മലയാളികൾക്കായി ഇതാ ഒരു പുതിയ ത്രില്ലർ മിനി ഫിലിം ‘ലാ എസ്‌തഫ’

യുകെ മലയാളികൾക്കായി ഇതാ ഒരു പുതിയ ത്രില്ലർ മിനി ഫിലിം  ‘ലാ എസ്‌തഫ’

ബെന്നി അഗസ്റ്റിൻ

മലയാളികളുടെ ആത്മവിചാരങ്ങൾ സാന്ദ്രികരിച്ച സാംസ്കാരിക ലോകമാണ് ചലച്ചിത്രം. സിനിമ   മലയാളികൾക്ക് ഒരു ഹരമാണ്.  മലയാളികൾ എപ്പോഴും സിനിമ ആസ്വധിക്കുകയും അതിലെ ആശയങ്ങൾ ഉൾകൊണ്ടും   ജീവിക്കുന്നു. നല്ല കുടുംബ ചിത്രങ്ങളും,  ത്രില്ലർ, ഹാസ്യം സിനിമകളും മലയാളികൾ വളരെ അധികം ഇഷ്ടപെടുന്നു. 

 കലയെയും സിനിമയെയും സ്നേഹിച്ചു നടക്കുന്ന യുകെയിലെ ഒരു പറ്റം  മലയാളികൾ ഒരുമിച്ചു കൂടി  ഒരു പുതിയ മിനി ത്രില്ലർ ഫിലിം  ‘ലാ എസ്തഫാ’ സമ്മാനിച്ചിരിക്കുന്നു. ഇതിൽ സംഭാഷണം ഇല്ല. നല്ല ഒരു ഇംഗ്ലീഷ് പാട്ടിന്റെ മൂഡിൽ ഇത് കാണുന്ന വ്യക്തി അലിഞ്ഞു ചേരുന്നു. റണ്ണിങ് ഫ്രെയിംസ് മീഡിയ റിലീസ് ചെയ്തിരിക്കുന്ന, കളവിന്റെ  കഥ പറയുന്ന രണ്ടു മിനിറ്റ് മാത്രം ദൈർഘ്യം  ഉള്ള ‘ലാ എസ്തഫാ” യിലെ ഷോട്സസിൽ  ഒരു പ്രത്യേക രീതിയിൽ ആണ് ക്യാമറയും എഡിറ്റും  ചെയ്തിരിക്കുന്നത്. ഇതിൽ അഭിനയിക്കുന്നവർ വളരെ ഒരു പ്രത്യേക അഭിനയ പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച റിലീസ് ആയ ഈ മിനി ഫിലിമിന്റെ അണിയറ പ്രവർത്തകരെ പരിചയപെടുത്തട്ടെ. 

ഈ മിനി ഫിലിമിന്റെ സിനിമാട്ടോഗ്രഫി  ചെയ്തിരിക്കുന്നത് കാർഡിഫിലെ  ജെയ്സൺ  ലോറൻസും നോറ്റിൻഗാമിൽ താമസിക്കുന്ന തോമസ്  കളപ്പുരയ്ക്കൽ കൂടി ആണ്. ജെയ്സൺ യുകെയിലെ അറിയപ്പെടുന്ന ഒരു  കലാകാരനാണ്.  കാർഡിഫിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ  ക്യാമറ  കണ്ണുകളിൽ കൂടി യുകെയിൽ പല ഷോർട് ഫിലിമുകളും, മ്യൂസിക് ആൽബങ്ങളും നിർമിച്ചിട്ടുണ്ട്‌.  അദ്ദേഹം ക്യാമറ   ചെയ്തിരിക്കുന്നത് എഡ്ജ് ഓഫ് സാനിറ്റി, ഒരു ബിലാത്തി പ്രണയം, കുൽഫി,  ഡെയർ ടു  ഷെയർ, ഒരു കുഞ്ഞു പൂവിനെ, ഓർമയിൽ ഒരു ഗാനം,  മാതൃദീപം  എന്നീ വിഷ്വൽ ക്രിയേഷൻസ്  ആണ്. കാർഡിഫ്  കല കേന്ദ്ര അവതരിപ്പിച്ച സ്നേഹസാഗരതീരത്തിൽ മ്യൂസിക് ആൻഡ് സൗണ്ട് എഡിറ്റിംഗ് കൂടി ചെയ്തിരുന്നു. അദ്ദേഹം ഒരു ക്രീയേറ്റീവ് ഫ്രീ ലാൻസ് ഫിലിം മേക്കർ ആണ്. ഭാര്യ സ്മിത്ത്, മക്കൾ റോസ്, റൊവാൻ.

ഒപ്പം സിനിമാട്ടോഗ്രാഫി ചെയ്തിരിക്കുന്ന  തോമസ് കളപ്പുരയ്ക്കൽ  ബിസിനസ്സിനോടൊപ്പം   തന്റെ പാഷനും പ്രാധാന്യം കൊടുക്കുന്ന അദ്ദേഹം  കുടുംബത്തോടൊപ്പം നോട്ടിംഗ് ഹാമിൽ  താമസിക്കുന്നു,  മലയാളത്തിലും, തമിഴിലും പല ഷോർട്ട് ഫിലിമുകളിലും  മ്യൂസിക്കൽ ആൽബത്തിലും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്

ലാ എസ്‌തഫ യുടെ എഡിറ്റിംഗ് അതി മനോഹരമായി,  കണ്ണഞ്ചിപ്പിക്കുന്ന രീതിയിൽ  ചെയ്തിരിക്കുന്നത് കൊവെൻട്രിയിൽ താമസിക്കുന്ന റിനോ ജേക്കബ് ആണ്. സ്വിറ്റ്സർലൻഡ് കമ്പനിയിൽ വീഡിയോ എഡിറ്റർ ആയി ജോലി ചെയ്യുന്ന റിനോ, പല അഡ്വെർടൈസ്‌മെന്റ്സ്, മോഡൽ ഷൂട്ടിങ്സ്, മ്യൂസിക് ആൽബംസ്, ഷോർട് ഫിലിംസ് എന്നിവ ചെയ്തിരിക്കുന്നു. 

ഇതിൽ സ്റ്റീൽ ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത് ലെസ്റ്ററിലെ മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഗ്രാജുയേഷൻ ചെയ്യുന്ന വിഷ്ണു സോഭാനം ആണ്. ലാ എസ്തഫയിലെ ലൊക്കേഷൻ സ്റ്റിൽസും  പോസ്റ്റർ ഡിസൈനിങ്ങും വളരെ ഭംഗിയായി  ചെയ്തിരിക്കുന്നു. 

ഈ മിനി ഫിലിമിലെ വില്ലൻ  റോൾ ചെയ്തിരിക്കുന്നത് കാർഡിഫിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ജഹാൻ ജോൺസ്‌ ആണ്. അഭിനയത്തിലും മോഡലിങ്ങിലും അസുയാവഹമായ രീതിയിൽ അഭിനയം കാഴ്ച വയ്ക്കുന്ന ഒരാളാണ് ജഹാൻ. കോക്ക് ടൈൽസും മോക്‌ടൈൽസും ഉണ്ടാക്കുന്ന  ‘നോട്ട് ദി പോയിന്റ്’ എന്ന ഒരു യൂട്യൂബ് ചാനൽ നടത്തുന്നു. 

ലാ എസ്താഫയിലെ മറ്റൊരു പ്രധാന  റോൾ ചെയ്യുന്നത് പ്രവീൺ  ആന്റണി, ബസിൽഡനിൽ താമസിക്കുന്നു. ലണ്ടനിലെ Arriva Bus Operating കമ്പനിയിൽ ജോലിചെയ്യുന്നു. കലയെ ഒരുപാട് സ്നേഹിക്കുകയും ഹൃദയത്തോട് ചേർത്തുവെക്കാൻ ഇഷ്ടപ്പെടുകയും ചെയുന്നു. നല്ലസിനിമകളുടെ മുന്നിലും പിന്നിലും ഒരു പോലെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പ്രവീൺ  കൂടുതലും ഒരു നല്ല അഭിനേതാവാകാൻ പരിശ്രമിക്കുകയും നല്ല വ്യത്യസ്ഥ വേഷങ്ങൾ ഭാവിയിൽ ചെയ്യാൻ ഏറെ ഇഷ്ട്ടപെടുകയും ചെയുന്നു. പന്ത്രണ്ട് വർഷം മുൻപ് നാട്ടിൽ നിന്നും യുകെ യിലോട്ട് വിമാനം പിടിക്കുമ്പോൾ രണ്ടോ മൂന്നോ ഓഡിഷൻസിൽ  പങ്കെടുക്കുകയും ലാലേട്ടന്റെ (മോഹൻലാൽ) ‘ഹരിഹരൻപിള്ള ഹാപ്പിയാണ്’ എന്ന മൂവിയിൽ ജൂനിയർ ആർട്ടിസ്റ്റായി മൂന്നാഴ്ച്ച പങ്കെടുക്കുകയും വളരെ ചെറിയ രീതിയിൽ തല കാണിക്കാനുള്ള അവസരം കിട്ടിയത് എന്നും ഒരു മഹാഭാഗ്യമായി അദ്ദേഹം കരുതുന്നു. ലണ്ടനിൽ എത്തിയ അദ്ദേഹം  സിനിമ മോഹം ഹൃദയത്തോട് ചേർത്തുവച്ചു ജീവിത പ്രാരാപത്ങ്ങളുമായി മുന്നോട്ടു നീങ്ങുന്നു. ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ പറഞ്ഞപോലെ നമ്മുടെ ഉള്ളിലെ ആഗ്രഹങ്ങൾ കനലുപോലെ എരിയുന്നതാണെങ്കിൽ അത് ഒരിക്കൽ സംഭവിക്കതന്നെ ചെയ്യും എന്നത് ശരിവക്കും വിധം സിനിമ മോഹം എത്രയോ വര്ഷങ്ങളായി കൊണ്ടുനടക്കുകയും അതിലേറെ പ്രയത്നിക്കുകയും ചെയുന്ന ബസിൽഡൺ നിവാസിയായ ബിനോ അഗസ്റ്റിൻ എന്ന കലാകാരനെ പരിചയപെടാനും അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര സംവിധാനത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രത്തിൽ ഒരു വേഷം ചെയ്യാനും പ്രവീണിന് സാധിച്ചു.  പിന്നീട് സിനിമയെ വളരെ ആത്മാർത്ഥമായി കാണുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരുപാട് നല്ല കലാകാരന്മാരോടൊപ്പം മറ്റൊരു ഫീച്ചർ ഫിലിമിലും കുറച്ചേറെ ഷോർട് മൂവികളും  വെബ് സീരിയസും  ഒരു ആൽബവും ചെയ്യാൻ കഴിഞ്ഞത്  ഒരു വലിയ ഭാഗ്യമായി അദ്ദേഹം കരുതുന്നു. സ്ക്രിപ്റ്റിംഗിൽ താല്പര്യം ഉള്ള പ്രവീൺ  രണ്ട് വെബ്സീരിയസ് സ്ക്രിപ്റ്റുകളും ഒരു നാടൻപാട്ടും പാട്ടും എഴുതീയിട്ടുണ്ട്.  ‘La Estafa’ ൽ  തീർച്ചയായും  മികച്ചതും വ്യത്യസ്തവുമായ ഒരു സിനിമ അനുഭവമാണ് അദ്ദേഹത്തിന് കിട്ടിയത്. വളരെ തന്മയത്തത്തോടെയാണ്  പ്രവീൺ ഇതിൽ തന്റെ അഭിനയം കാഴ്ച്ച വച്ചിരിക്കുന്നത്. 

ലാ എസ്താഫാ യിലെ  ഫീമെയ്ൽ  റോൾ ചെയ്യുന്നത് കാർഡിഫിലെ അനിറ്റ്  ബെന്നി ആണ്. സ്വാൻസീ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷം ഗ്രാജുയേഷൻ ചെയ്യുന്ന അനീറ്റ് അഭിനയത്തോടൊപ്പം ഒരു നല്ല പാട്ടുകാരികൂടിയാണ്. സീയോൻ ക്ലാസ്സിൿസിന്റെ ബാനറിൽ ജിനോ കുന്നുംപുറം ഡയറക്റ്റ് ചെയ്ത ‘ഞാനുറങ്ങമ്പോൾ എന്നരികിൽ ‘ എന്ന മ്യൂസിക് ആൽബത്തിൽ പാട്ട് പാടി അഭിനയിച്ചിരുന്നു. ഈ  ക്രിസ്ത്യൻ ആത്മീയ ഗാനം ഏകദേശം നാല് ലക്ഷം ആൾകാർ കണ്ടിരുന്നു. അതുപോലെ കാർഡിഫ് കലാ കേന്ദ്രയുടെ ‘ഓർമയിൽ ഒരു ഗാനം’ എന്ന മ്യൂസിക് സീരിസിൽ രണ്ടു ഗാനങ്ങൾ പാടിയിരുന്നു. അതുപോലെ യുക്മയുടെ വിവിധ സ്റ്റേജുകളിൽ വര്ഷങ്ങളായി പാട്ടുകൾ പാടിയിരിക്കുന്നു. കഴിഞ്ഞ ഒൻപതു വർഷമായി യുകെയിലെ ബൈബിൾ കാലോത്സവത്തിൽ പങ്കെടുത്തു ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അനീറ്റ് തന്റേതായ രീതിയിൽ എല്ലാവരെയും അതിശയിപ്പിക്കുന്ന അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. കാർഡിഫിലെ ബെന്നി അഗസ്റ്റിൻറെയും റെസിയുടെയും മകളാണ് അനിറ്റ്. സഹോദരി അനീഷ. 

‘ലാ എസ്തഫാ’  മിനി ഫിലിമിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more