1 GBP = 104.15
breaking news

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യൻ നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത സംഭവം കോടതിയിലേക്ക്

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യൻ നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത സംഭവം കോടതിയിലേക്ക്

ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യൻ നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത സംഭവം കോടതിയിലേക്ക്. 2015ൽ മന്ത്രാലയത്തിൽ മതിയായ ഒഴിവുകൾ ഇല്ലാതെ ഇന്ത്യയിൽ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത സംഭവമാണ് ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

2015 ൽ ഔദ്യോഗിക വഴിയിലൂടെ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കിയ നഴ്‌സുമാർ കുവൈത്തിലെത്തിയ ശേഷമാണ് ആരോഗ്യമന്ത്രാലയത്തിൽ ഒഴിവുകൾ ഇല്ലെന്ന് വ്യക്തമായത് . കുവൈത്ത് നഴ്‌സിംഗ് അസോസിയേഷനും പാർലമെന്റ് അംഗങ്ങളും വിഷയത്തിൽ ഇടപെട്ടതോടെ ഡിപ്പാർട്മെന്റ് തല അന്വേഷണത്തിനു ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു.

നഴ്‌സുമാരുടെ പരാതിയെ തുടർന്ന് 2015ൽ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതും നിയമനം ലഭിക്കാത്തതുമായ 80 നഴ്സുമാരുടെ പട്ടിക ഇന്ത്യൻ എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കൈമാറിയിരുന്നു. ആരോഗ്യമന്ത്രാലയത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ സഹിതമാണ് പട്ടിക കൈമാറിയത്. ഇവർക്ക് പ്രത്യേക പരിഗണനയിലൂടെ നിയമനം നൽകാൻ കഴിഞ്ഞ മാസം ആരോഗ്യമന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് റിക്രൂട്ട്മെൻറിലെ ഭരണപരമായ പിഴവ് ചൂണ്ടിക്കാട്ടി വിഷയം കോടതി കയറുന്നത്. കേസ് കോടതിയിലെത്തിയതോടെ വിഷയം പരിഹാരമാവാതെ അനന്തമായി നീളുമോ എന്ന ആശങ്കയിലാണ് നഴ്സുമാർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more