1 GBP = 104.15
breaking news

കോവിഡിൻ്റെ പശ്ചാത്തലത്തിൽ പതിമൂന്നാമത് കുട്ടനാട് സംഗമം യുകെ മാറ്റിവച്ചു…..

കോവിഡിൻ്റെ പശ്ചാത്തലത്തിൽ പതിമൂന്നാമത് കുട്ടനാട് സംഗമം യുകെ മാറ്റിവച്ചു…..

ജോൺസൺ കളപ്പുരയ്ക്കൽ

പതിമൂന്നാമത് കുട്ടനാട്  സംഗമം യുകെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.  ഇന്ന്  ശനി (26/6/21) സ്വിൻഡണിൽ നടത്താനിരുന്ന  പതിമൂന്നാമത് കുട്ടനാട് സംഗമമാണ്  മാറ്റിവെച്ചതായി സംഘാടകസമിതി അറിയിച്ചത്. യു കെ യിലെ കുട്ടനാട്ടുകാർക്ക് ഗൃഹാതുരത്വത്തിൻ്റെ  ഇന്നലെകൾ  സമ്മാനിച്ചു കൊണ്ട്  കഴിഞ്ഞ പതിനൊന്ന് വർഷക്കാലം…

യു കെ യിലെ വിവിധ  പ്രദേശങ്ങളിൽ   എല്ലാ വർഷവും   ജൂൺ മാസത്തിലെ അവസാന ശനിയാഴ്ച അഭംഗുരമായി നടന്നു കൊണ്ടിരുന്ന   കുട്ടനാട് സംഗമം uk കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലം നില നിൽക്കുന്ന സാഹചര്യം മുൻനിർത്തിയാണ്  മാറ്റി വച്ചത്.  കഴിഞ്ഞ വർഷം   സ്വിൻഡണിൽ  നടത്താനിരുന്ന  പന്ത്രണ്ടാമത് കുട്ടനാട്  സംഗമവും     കോവിഡ് 19 മുൻനിർത്തി മാറ്റി വച്ചിരുന്നു.   പതിമൂന്നാമത്  കുട്ടനാട് സംഗമവും   സ്വിൻഡണിൽ നടത്താൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.         

സാഹചര്യങ്ങൾ അനുകൂലമായാൽ വരുന്ന വർഷം ജൂണിലെ അവസാന ശനിയാഴ്ച   സ്വിൻഡണിൽ തന്നെ കൂടുതൽ ഉൾക്കരുത്തോടെ  യാഥാർത്ഥ ബോധത്തോടെ  പതിനാലാമത് കുട്ടനാട് സംഗമം  2022 അണിയിച്ചൊരുക്കും.  ഒരിറ്റു  വെള്ളം പൊങ്ങിയാൽ  മുങ്ങുന്ന  വർഷാ വർഷം പാലായനം ചെയ്യപ്പെടുന്ന   ജലത്താൽ മുറിവേൽക്കപ്പെടുന്ന ഒരു ജനതയുടെ  സ്വയരക്ഷക്കായുള്ള  പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും  രാഷ്ട്രീയ നിറം നോക്കാതെ  കുട്ടനാടൻ ജനതയുടെ  സമന്വയ മുന്നേറ്റങ്ങൾക്കൊപ്പം  നിൽക്കാനും  യുകെയും യ  മറ്റ് യുറോപ്യൻ രാജ്യങ്ങളും  സാങ്കേതികവിദ്യയുടെ സഹായത്താൽ   വെള്ളപ്പൊക്കങ്ങളെ  അതിജീവിക്കുന്നത്  സമഗ്ര റിപ്പോർട്ടായി   കേരള ഗവർമൻറിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും, കുട്ടനാടിൻ്റെ സംസ്കാരികത്തനിമയുടെ വിനിമയം അടുത്ത തലമുറയിലേക്ക് എത്തിക്കുന്ന പാലമായി വർത്തിക്കുവാൻ   കുട്ടനാട് സംഗമം യുകെ  പ്രതിജ്ഞാബദ്ധമെന്നും  കുട്ടനാട് സംഗമം യുകെ  സംഘാടക സമിതി കൺവീനർമാരായ സോണി പുതുക്കരിയും ടോമി കൊച്ചുതെള്ളിയും  അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more