1 GBP = 104.14
breaking news

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സിനിമയുടെ സെറ്റ് ആക്രമിച്ച പ്രതി ജയിലില്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചു

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സിനിമയുടെ സെറ്റ് ആക്രമിച്ച പ്രതി ജയിലില്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചു

നായകനാകുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ അക്രമം നടത്തിയ പ്രതികളിലൊരാള്‍ ജയിലിനുള്ളില്‍ വച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. അറസ്‌റ്റിലാ‍യ അഭിലാഷാണ് ഭിത്തിയില്‍ തലയിടിച്ച് ജയിലില്‍ ഭീകരന്തരീക്ഷം സൃഷ്‌ടിച്ചത്.

അഭിലാഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്കു സാരമായ പരുക്ക് ഏറ്റിട്ടുണ്ട്.

ആലപ്പുഴ കൈനകരിയിൽ രാത്രി വൈകി ചിത്രീകരണം നടക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിർമാണ സാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ ചിത്രീകരണം നിർത്തിവെച്ചു. ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തുകയും പ്രശ്‌നമുണ്ടാക്കിയ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

ഛായാഗ്രാഹകൻ സംവിധാനം ചെയ്യുന്ന ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന സിനിമയുടെ സെറ്റിലാണ് സാമൂഹ്യ വിരുദ്ധർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉൾപ്പടെ നാനൂറിലേറെപ്പേർ സെറ്റിൽ ഉണ്ടായിരുന്നു.

അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് കുഞ്ചാക്കോ ബോബന്റെ നായികയാകുന്നത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more