1 GBP = 104.15
breaking news

വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് കോട്ടയത്ത് നാലുപേർ മരിച്ചു

വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് കോട്ടയത്ത് നാലുപേർ മരിച്ചു

കോട്ടയം: ജില്ലയിലെ തീക്കോയി വെള്ളികുളത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു ഏഴംഗ കുടുംബം അപകടത്തിൽപ്പെട്ടു. നാലുപേർ മരിച്ചു. അമ്മയും രണ്ട് ചെറിയ കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. നരിമറ്റത്തിൽ മാമി, കൊച്ചുമകൾ അൽഫോൻസാ – ഏഴ് വയസ്
, ടിന്‍റു – ഒൻപത് വയസ്, മോളി – 49 എന്നിവരാണ് മരിച്ചത്.

മൂന്നു പേർ ഗുരുതരാവസ്ഥയിൽ. ഇതോടെ ഇന്നു മാത്രം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 32 ആയി.

സംസ്ഥാനത്തെ ദുരിതക്കയത്തിലാക്കി പ്രളയപ്പേമാരി തുടരുന്നു. മഴക്കെടുതിയിൽ ബുധനാഴ്ച മാത്രം സംസ്ഥാനത്ത് മരിച്ചത് 31 പേർ. ഇതോടെ നാലുദിവസത്തിനിടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 70 ആയി.

മലപ്പുറത്ത് പന്ത്രണ്ട് പേരും ഇടുക്കിയിൽ എട്ടു പേരും ആലപ്പുഴയിൽ രണ്ടുപേരും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോ മരണവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more