1 GBP = 104.01
breaking news

ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത; ആശങ്ക പ്രകടിപ്പിച്ച് ആലപ്പുഴ ലത്തീൻ രൂപതയും

ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത; ആശങ്ക പ്രകടിപ്പിച്ച് ആലപ്പുഴ ലത്തീൻ രൂപതയും

കൊല്ലം: ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകൾ ആവര്‍ത്തിക്കുന്നു. ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം അപക്വവും അടിസ്ഥാന രഹിതവുമാണ്. ജനാധിപത്യത്തിന്‍റെ മുഖത്ത് കാർക്കിച്ച് തുപ്പുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും. ഇരുവരും മാപ്പ് പറയണമെന്നും കൊല്ലം രൂപത അല്‍മായ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ആഴക്കടൽ മത്സ്യബന്ധന കരാറില്‍ ആലപ്പുഴ ലത്തീൻ രൂപതയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ തീരദേശത്തിന്‍റെ ആശങ്ക പങ്കുവെച്ചത്. തീരദേശം ഉൾപ്പെട്ട ആലപ്പുഴ ജില്ലയിലടക്കം മത്സ്യബന്ധന കരാറിൽ എൽഡിഎഫിനെതിരെ വലിയ പ്രചാരണമാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി, ആലപ്പുഴ  ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.    

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more