1 GBP = 104.15
breaking news

കൊടിസുനി ജയിലില്‍ തിരിച്ചെത്തിയത് രണ്ടു ദിവസം വൈകി

കൊടിസുനി ജയിലില്‍ തിരിച്ചെത്തിയത് രണ്ടു ദിവസം വൈകി

തൃശ്ശൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി പരോള്‍ കഴിഞ്ഞ് തിരിച്ചെത്തിയത് പരോള്‍ കാലാവധി കഴിഞ്ഞ് രണ്ടുദിവസത്തിനു ശേഷം. പതിനഞ്ചുദിവസത്തെ പരോള്‍ കഴിഞ്ഞ് ഫെബ്രുവരി 12-ന് വൈകീട്ടാണ് സുനി വിയ്യൂര്‍ ജയിലില്‍ എത്തിയത്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത് 12-ന് രാത്രിയിലാണ്. ജനുവരി 25-നാണ് സുനിക്ക് പരോള്‍ ലഭിച്ചത്. ഫെബ്രുവരി ഒമ്പതിനു തിരിച്ചെത്തേണ്ടതായിരുന്നു. ദൂരസ്ഥലങ്ങളില്‍നിന്നുള്ള തടവുകാര്‍ക്ക് യാത്രയ്ക്കായി അധികദിവസം അനുവദിക്കാറുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള തടവുകാര്‍ക്കാണ് ഇതു പ്രധാനമായും നല്‍കുന്നത്. കൊടി സുനി ഈ ആനുകൂല്യം ദുരുപയോഗം ചെയ്തതായാണ് സൂചന.

പരോള്‍ നല്‍കുമ്പോള്‍ അതതു സ്റ്റേഷനുകളില്‍ നിന്നുള്ള എന്‍.ഒ.സി. നിര്‍ബന്ധമാണ്. എന്നാല്‍, സുനി ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ഇതുണ്ടായില്ല. സുനിക്കും അനൂപിനും അടിയന്തര പരോളാണ് നല്‍കിയത്. കിര്‍മാണി മനോജിന് 30 ദിവസത്തെ സ്വാഭാവിക പരോളും ലഭിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയും ലംഘിക്കപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. പരോള്‍ അനുവദിക്കുന്ന സമയത്തെ നിബന്ധനകള്‍ പലതും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഓരോ ആഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നതാണ് ഇതിലൊരു നിര്‍ദേശം. പരോള്‍ കാലയളവില്‍ കൊടി സുനി ഏതെങ്കിലും സ്റ്റേഷനില്‍ ഹാജരായതായി അധികൃതര്‍ക്ക് അറിവില്ല. ഒരേ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരേസമയം പരോള്‍ അനുവദിക്കരുതെന്ന നിബന്ധനയും പാലിച്ചിട്ടില്ല. കിര്‍മാണി മനോജും അനൂപും ഇപ്പോഴും പരോളിലാണ്. നിബന്ധന മറികടക്കാന്‍ മനോജിന്റേതു സ്വാഭാവിക പരോളും അനൂപിന്റേതു അടിയന്തര പരോളുമാക്കി മാറ്റുകയായിരുന്നു. പരോള്‍കാലത്ത് ഇവരെ കൃത്യമായി നിരീക്ഷിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more