1 GBP = 104.01
breaking news

പൗലോസ് പാലാട്ടിയുടെ മാതാവ് നിര്യാതയായി

പൗലോസ് പാലാട്ടിയുടെ മാതാവ് നിര്യാതയായി

യു കെ മലയാളിയും ബേസിംഗ്‌സ്‌റ്റോക്ക്‌ അസോസിയേഷനിൽ നിന്നുള്ള മുൻ യുക്മ പ്രതിനിധിയുമായ പൗലോസ് പാലാട്ടിയുടെ മാതാവ്, ശ്രീമതി കൊച്ചുത്രേസ്യ പാലാട്ടി (80 വയസ്സ്) നിര്യാതയായി. പരേതനായ പാലാട്ടി കൊച്ചുപൈലോ മാസ്റ്റർ ആണ്‌ ഭർത്താവ്.

കുറച്ചു നാളുകളായി അസുഖ ബാധിതയായിരുന്ന മാതാവിനെ സന്ദർശിച്ച ശേഷം നാട്ടിൽ ഉണ്ടായിരുന്ന പൗലോസും കുടുംബവും ഏതാനും ആഴ്ചകളെ ആയുള്ളൂ യു കെ യിൽ മടങ്ങിയെത്തിയിട്ട്.

സംസ്ക്കാരം ചെവ്വാഴ്ച ചാലക്കുടി മേലൂർ ശാന്തിപുരം സെന്റ് തോമസ് ദേവാലയത്തിൽ വച്ച്. പൗലോസിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, ബേസിംഗ്സ്റ്റോക്ക് അസോസിയേഷൻ പ്രസിഡന്റ് ബിനീഷ് അഗസ്റ്റിൻ, സെക്രട്ടറി ആൽബർട്ട് ജോയ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ വേദനയിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more