1 GBP = 104.13
breaking news

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

കാലിഫോണിയ: അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാൻറ് (41) ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിൽ ബ്രയാ​ൻറ്​ ഉൾപ്പെടെ ഒമ്പതുപേർ​ മരിച്ചു. സംഘത്തിൽ ബ്രയാൻറി​​​​​െൻറ  13 കാരിയായ മകള്‍ ജിയാനയും ഉണ്ടായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.

മകള്‍ ജിയാനയെ ബാസകറ്റ് ബോള്‍ പരിശീലനത്തിന് ത​​​​​െൻറ മാമ്പ സ്​പോർട്ട്​സ്​ അക്കാദമിയിലേക്ക്​ കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. ഞായറാഴ്​ച ഇവിടെ യുവതാരങ്ങൾക്കുള്ള ടൂർണമ​​​​െൻറ്​ സംഘടിപ്പിച്ചിരുന്നു. അപകടത്തെ തുടർന്ന്​ ടൂർണമ​​​​െൻറ്​ റദ്ദാക്കി. ഇരുവര്‍ക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബെ ബ്രയാൻറി​​​​​​െൻറ മകളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

കോബെയുടെ സ്വകാര്യ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും ആരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂടല്‍ മഞ്ഞ് കാരണം നാവിഗേഷന്‍ സിസ്റ്റം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കോബെയുടെ അപ്രതീക്ഷിത മരണവാര്‍ത്ത അറിഞ്ഞ് ഞെട്ടലിലാണ് കായിക ലോകം. എക്കാലത്തെയും മികച്ച ബാസ്‌കറ്റ് ബോള്‍ കളിക്കാരനെന്നാണ് കോബെ ബ്രയാൻറ്​ അറിയപ്പെടുന്നത്. 1978ൽ ഫിലാൻഡൽഫിയയി​ലെ പെൻസിൽവാനിയ നഗരം ജനിച്ച കോബെ ബ്രയാൻറ്​ ലോസ് ഏഞ്ജൽസ് ലേക്കേഴ്സി​നായാണ്​ ത​​​​​െൻറ 20 വര്‍ഷം നീണ്ട കായിക ജീവിതം മുഴുവന്‍ ചിലവഴിച്ചത്.  ദശാബ്ദത്തിലെ ഏറ്റവും പ്രശസ്തരായ കായിക താരങ്ങളിലൊരാളായിരുന്ന​ു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more