1 GBP = 107.78
breaking news

ക്നാനായ കാത്തലിക് മിഷൻസ് യുകെ പ്രതിനിധി സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്തു.

ക്നാനായ കാത്തലിക് മിഷൻസ് യുകെ പ്രതിനിധി സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്തു.

സക്കറിയ പുത്തൻകളം

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ 15 മിഷൻ നിന്നും വൈദികരുടെയും അല്മായ പ്രതിനിധികളുടെയും സമ്മേളനം അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് ഉദ്ഘാടനം ചെയ്യുകയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. ബർ്മി ഹാമില്‍ നടത്തപ്പെട്ട പ്രതിനിധി സമ്മേളനത്തിൽ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറലായ ഫാദർ സജി മലയിൽ പുത്തൻപുരയിൽ, ഫാ സജി തോട്ടം, ഫാ ജോസ് തേക്ക് നിൽക്കുന്നതിൽ, ഫാ മാത്യൂസ് വലിയ പുത്തൻപുര, ഫാ ജോഷി കൂട്ടുങ്കൽ, ഫാ ഷഞ്ജു കൊച്ചു പറമ്പിൽ, ഫാ ജീൻസ് കണ്ടക്കാട്, ഫാ മനു കോന്തനാനിക്കൽ, ഫാ. അജൂബ് തോട്ടനാനിക്കൽ എന്നിവർ സഹ കാർമികരായിരുന്നു.

ദിവ്യബലിക്ക് ശേഷം തിരി തെളിയിച്ച് മർ ജോസഫ് പണ്ടാരശ്ശേരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. യുകെയിലെ 15 ക്നാനായ മിഷനുകളിൽ നിന്നുമായി 170 പ്രതിനിധികളാണ് സംബന്ധിച്ചത്.

ഓരോ മിഷന് കളുടെയും പ്രവർത്തന റിപ്പോർട്ട് പ്രസ്തുത സമ്മേളനത്തിൽ അവതരിപ്പിക്കുകയും തുടർന്ന് ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളെ പറ്റിയുള്ള ചർച്ചകൾ നടത്തുകയും അതിൻറെ രത്ന ചുരുക്കം ഓരോ ഗ്രൂപ്പ് പ്രതിനിധികളും അവതരിപ്പിക്കുകയും ചെയ്തു.

സഭാ സംവിധാനത്തോട് ചേർന്ന് നിൽക്കുമ്പോൾ മാത്രമാണ് ക്നാനായ സമുദായത്തിന്റെ നിലനിൽപ്പ് ശാശ്വതമായി നില നിൽക്കുകയേ ഉള്ളൂ എന്ന് പ്രതിനിധി സമ്മേളനം വിലയിരുത്തി.

അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ സന്ദർശനം മിഷൻ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം ആയെന്നും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കി നൽകുവാനും അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ സന്ദർശനം ഉപകരിച്ചു എന്നും അഭിപ്രായപ്പെട്ടു.

2023ലെ വാഴ്വ്ന്റെ വിജയത്തിനായി പ്രവർത്തിച്ച യുവജനങ്ങൾക്ക് മാർ ജോസഫ് പണ്ടാരശ്ശേരി സമ്മാനങ്ങൾ വിതരണം ചെയ്തു.

സഭാ നിയമങ്ങൾ പാലിച്ച് ഉത്തമ കത്തോലിക്കരായി വളർന്നു വരുവാനും ക്നാനായ തനിമയും പാരമ്പര്യം കാത്തു പരിപാലിക്കുവാൻ ഓരോ കുടുംബങ്ങളും സഭയോട് ചേർന്ന് സമുദായ സ്നേഹത്തിൽ വളർന്നു വരുവാൻ സാധിക്കണമെന്നും മാർ ജോസഫ് പണ്ടാരശ്ശേരി ഉദ്ബോധിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more