1 GBP = 104.21
breaking news

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ഷീജോ വർഗ്ഗീസിന്റെ ഭാര്യാപിതാവ് നിര്യാതനായി…

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ഷീജോ വർഗ്ഗീസിന്റെ ഭാര്യാപിതാവ് നിര്യാതനായി…

വാറിംഗ്‌ടൺ:- യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ഷീജോ വർഗ്ഗീസിന്റെ ഭാര്യ നാൻസിയുടെ പിതാവ്  ഈരാറ്റുപേട്ട തലപ്പലം മേക്കാട്ട് കാട്ടിപ്പറമ്പിൽ കെ.എം.കുര്യൻ ഇന്നലെ നിര്യാതനായി. സംസ്കാരം നാളെ 10.30 ന് പ്ലാശനാൽ സെന്റ്.മേരീസ് പള്ളിയിൽ. ഭാര്യ കട്ടപ്പന ചെന്നിലത്തു കുന്നേൽ റോസമ്മ. മക്കൾ

മാത്യൂസ് കെ മേക്കാട്ട്, നാൻസി, നിമ്മി (ഇരുവരും യു കെ) ഡാമി (ഹൈദരാബാദ്), ജോർജ്കുട്ടി.കെ.മേക്കാട്ട് (യുഎസ്), മരുമക്കൾ: മഞ്ചു, ഷീജോ വർഗ്ഗീസ് തോലക്കാടൻ പെരുമ്പാവൂർ (യുകെ), ബിജോയ് കൊള്ളിമാക്കൽ കുറവിലങ്ങാട് (യുകെ), ജോമോൻ കൈമാപ്പറമ്പിൽ (കുടവെച്ചൂർ), ജൂണിയ. പിതാവിന്റെ മ്യത സംസ്കാര ശുശ്രൂഷകളിൽ പങ്കുചേരുന്നതിനായി മക്കളായ നാൻസിയും, നിമ്മിയും ഇന്നലെത്തന്നെ നാട്ടിലേക്ക് തിരിച്ചു.

പരേതന്റെ നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വറുഗീസ്, ട്രഷറർ അലക്സ് വർഗ്ഗീസ്, ദേശീയ നിർവ്വാഹക സമിതി അംഗം തമ്പി ജോസ്, റീജിയൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാം, വാറിംഗ്ടൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് സുരേഷ് നായർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്ക് ചേരുന്നതിനൊപ്പം ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more