1 GBP = 104.15
breaking news

കിംഗ്സ് കോളേജ് ലണ്ടന്റെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതൃസ്ഥാനത്ത് മലയാളി വിദ്യാര്‍ത്ഥി

കിംഗ്സ് കോളേജ് ലണ്ടന്റെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതൃസ്ഥാനത്ത് മലയാളി വിദ്യാര്‍ത്ഥി

യു കെ മലയാളികള്‍ക്ക് അഭിമാന നേട്ടമായി പ്രശസ്തമായ കിംഗ്സ് കോളേജ് ലണ്ടന്റെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതൃസ്ഥാനത്ത് മലയാളി വിദ്യാര്‍ത്ഥി. എറണാകുളം സ്വദേശി സ്റ്റീവന്‍ സുരേഷ് ആണ് കിംഗ്സ് കോളേജ് ലണ്ടനില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്. ഈ നേട്ടം കൈവരിക്കുന്ന മലയാളിയാണ് സ്റ്റീവന്‍. ദുബായില്‍ പ്ലസ് ടു പഠനം കഴിഞ്ഞ് ഫിലോസഫി, പൊളിറ്റിക്സ് ആന്‍ഡ് എക്കണോമിക്സ്‌ ബി എ കോഴ്സില്‍ പഠനം തുടരുന്ന സ്റ്റീവന്‍ അടുത്ത വര്‍ഷത്തോടെ പഠനം അവസാനിപ്പിക്കും.

എറണാകുളം ജില്ലയിലെ ചേന്ദമംഗലം സ്വദേശി സുരേഷ് കുറ്റിക്കാട്ടിന്റെയും ചെറായി സ്വദേശി സിമിയുടെയും മകനാന് സ്റ്റീവന്‍. 150 ഓളം രാജ്യങ്ങളില്‍ നിന്നുള്ള 45,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് സ്റ്റീവന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചുപേരായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.

വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് എന്നത് ഒരു മുഴുവന്‍ സമയ ജോലിയാണ്. അടുത്ത ഒരു വര്‍ഷം പഠനം നടത്താതെ ഈ നിലയിലെ പ്രവര്‍ത്തനങ്ങളില്‍ മുഴുകണം. 26,000 പൗണ്ട് (28.5 ലക്ഷം രൂപ) ആണ് ഒരു വര്‍ഷത്തേക്ക് പ്രതിഫലമായി ലഭിക്കുക. ഒരു വര്‍ഷം പ്രസിഡന്റായി ജോലി ചെയ്തതിനു ശേഷം തൊട്ടടുത്ത വര്‍ഷം മൂന്നാം വര്‍ഷ ക്ലാസില്‍ ചേര്‍ന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കാം.

കിംഗ്സ് കോളേജിലെ ഓരോ വിദ്യാര്‍ത്ഥിയും കിംഗ്സ് കോളേജ് ലണ്ടന്‍ സ്റ്റുഡന്റ്സ് യൂണിയന്‍ (കെ സി എല്‍ എസ് യു) വില്‍ സ്വയമേവ അംഗമാകും. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികല്‍ നടത്തുന്ന ഒരു സംവിധാനമാണിത്. അതിന്റെ പ്രസിഡന്റ് എന്ന നിലയില്‍ അടുത്ത ഒരു വര്‍ഷം സ്റ്റീവന്‍ അതിന്റെ പ്രധാന അംബാസിഡറും വക്താവും ആയിരിക്കും. 

കിംഗ്സ് കോളേജിലെ മുതിര്‍ന്ന അംഗങ്ങള്‍, പ്രാദേശിക ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, സ്ഥലത്തെ എം പി തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് പ്രവര്‍ത്തിക്കേണ്ടത്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളും പരാതികളും അധികാരികളില്‍ എത്തിക്കുക. സ്റ്റുഡന്റ് ഓഫീസര്‍ ടീമിനെ നയിക്കുക തുടങ്ങിയവയാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന്റെ പ്രധാന ചുമതലകള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more