1 GBP = 104.13
breaking news

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ഇന്ന്; 70 വർഷത്തിന് ശേഷമുള്ള ആദ്യത്തെ കിരീടധാരണം ചരിത്രമാക്കാനൊരുങ്ങി ബ്രിട്ടൻ

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ഇന്ന്; 70 വർഷത്തിന് ശേഷമുള്ള ആദ്യത്തെ കിരീടധാരണം ചരിത്രമാക്കാനൊരുങ്ങി ബ്രിട്ടൻ

ല​ണ്ട​ൻ: ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാജാവിന്റെ കിരീടധാരണത്തിന് നാടും നഗരവുമൊരുങ്ങി. ഇന്ന് ശ​നി​യാ​ഴ്ച ല​ണ്ട​നി​ലെ വെ​സ്റ്റ് മി​നി​സ്റ്റ​ർ ആ​ബി​യി​ലാ​ണ് ച​ട​ങ്ങു​ക​ൾ. 1000ത്തി​ല​ധി​കം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ആ​ചാ​ര​പ്പെ​രു​മ​ക​ളോ​ടെ ന​ട​ക്കു​ന്ന കി​രീ​ട​ധാ​ര​ണ​ത്തെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ബ്രി​ട്ടീ​ഷ് ജ​ന​ത കാ​ത്തി​രി​ക്കു​ന്ന​ത്. രാജ്യത്തുടനീളം വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

70 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന കി​രീ​ട​ധാ​ര​ണ ച​ട​ങ്ങു​ക​ൾ​ക്കാ​യി അ​തി​വി​പു​ല​മാ​യ സു​ര​ക്ഷ​സ​ന്നാ​ഹ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ച​ട​ങ്ങു​ക​ൾ വീ​ക്ഷി​ക്കാ​ൻ വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നാ​ലു ല​ക്ഷം പേ​ർ​ക്ക് കി​രീ​ട​ധാ​ര​ണ മെ​ഡ​ൽ സ​മ്മാ​നി​ക്കും.

70 വ​ർ​ഷം ബ്രി​ട്ട​നെ ന​യി​ച്ച എ​ലി​സ​ബ​ത്ത് രാ​ജ്ഞി ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ അ​ന്ത​രി​ച്ച​തോ​ടെ​യാ​ണ് ചാ​ൾ​സി​ന് രാ​ജ​പ​ദ​വി ല​ഭി​ക്കു​ന്ന​ത്. ഉ​റ്റ​ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ലോ​ക​രാ​ഷ്ട്ര​ങ്ങ​ളി​ലെ നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ 2000ത്തോ​ളം അ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ചാ​ൾ​സി​ന്റെ കി​രീ​ട​ധാ​ര​ണം. എ​ലി​സ​ബ​ത്ത് രാ​ജ്ഞി അ​ന്ത​രി​ച്ച​തി​നു പി​ന്നാ​ലെ​ത​ന്നെ ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു. യു.​കെ​യു​ടെ​യും മ​റ്റ് 14 മേ​ഖ​ല​ക​ളു​ടെ​യും ഭ​ര​ണാ​ധി​പ​നാ​യി ത​ത്ത്വ​ത്തി​ൽ അ​ദ്ദേ​ഹം മാ​റി.

കി​രീ​ട​ധാ​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ബ​ക്കി​ങ്ഹാം കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന് രാ​വി​ലെ 11ന് ​വെ​സ്റ്റ് മി​നി​സ്റ്റ​ർ ആ​ബി​യി​ലേ​ക്ക് ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ടും. ബ്രി​ട്ടീ​ഷ് ച​രി​ത്ര​ത്തി​ൽ രാ​ജ​പ​ദ​വി​യി​ൽ എ​ത്തു​ന്ന ഏ​റ്റ​വും​പ്രാ​യം കൂ​ടി​യ ആ​ളാ​ണ് 74കാ​ര​നാ​യ ചാ​ൾ​സ് മൂ​ന്നാ​മ​ൻ. ഇ​തേ പ്രാ​യ​ത്തി​ൽ മാ​താ​വ് എ​ലി​സ​ബ​ത്ത് രാ​ജ്ഞി കി​രീ​ട​ധാ​ര​ണ​ത്തി​െ​ന്റ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു​വെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. 1953ൽ ​എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ കി​രീ​ട ധാ​ര​ണ ച​ട​ങ്ങു​ക​ളേ​ക്കാ​ൾ ദൈ​ർ​ഘ്യം കു​റ​ഞ്ഞ​തും വൈ​വി​ധ്യം നി​റ​ഞ്ഞ​തു​മാ​യ ച​ട​ങ്ങു​ക​ളാ​യി​രി​ക്കും ഇ​ത്ത​വ​ണ​യു​ണ്ടാ​വു​ക.

കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ ചാ​​ൾ​സ്, നി​യ​മ​ത്തെ​യും ച​ർ​ച്ച് ഓ​ഫ് ഇം​ഗ്ല​ണ്ടി​നെ​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ ചൊ​ല്ലും. പി​ന്നാ​ലെ എ​ഡ്വേ​ഡ് രാ​ജാ​വി​ന്റെ ക​സേ​ര​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സ്റ്റോ​ൺ ഓ​ഫ് ഡെ​സ്റ്റി​നി​യെ​ന്ന സിം​ഹാ​സ​ന​ത്തി​ൽ അ​ദ്ദേ​ഹം ഇ​രി​ക്കും. തു​ട​ർ​ന്ന് കാ​ന്റ​ർ​ബ​റി ആ​ർ​ച്ച് ബി​ഷ​പ് ജ​റൂ​സ​ല​മി​ൽ​നി​ന്നു​ള്ള വി​ശു​ദ്ധ തൈ​ലം​കൊ​ണ്ട് ചാ​ൾ​സി​നെ അ​ഭി​ഷേ​കം ചെ​യ്യും. പി​ന്നാ​ലെ ആ​ർ​ച്ച് ബി​ഷ​പ് രാ​ജ​കി​രീ​ടം രാ​ജാ​വി​ന്റെ ത​ല​യി​ൽ വെ​ച്ചു​കൊ​ടു​ക്കും.

ചാ​ൾ​സി​ന്റെ പ​ത്നി കാ​മി​ല​യെ രാ​ജ്ഞി​യാ​യി വാ​ഴി​ക്കു​ന്ന ച​ട​ങ്ങും ഒ​പ്പം ന​ട​ത്തും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പകരം ഭാര്യ ജിൽ ബൈഡനാണ് ചാൾസി​െന്റ കിരീടധാരണ ചടങ്ങിൽ പ​ങ്കെടുക്കുന്നത്. ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ചടങ്ങുകളിൽ പ​ങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയിട്ടുണ്ട്.

ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​​ന്റെ കി​രീ​ട​ധാ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് ബൈ​ബി​ൾ പാ​രാ​യ​ണം ന​ട​ത്തും. രാ​ഷ്ട്ര​ത്തി​​ന്റെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളി​ൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബൈ​ബി​ൾ പാ​രാ​യ​ണം ന​ട​ത്തു​ക​യെ​ന്ന സ​മീ​പ​കാ​ല പാ​ര​മ്പ്യ​ത്തി​​ന്റെ തു​ട​ർ​ച്ച​യാ​യാ​ണി​ത്. ബ്രി​ട്ടീ​ഷ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​നാ​ണ് ഋ​ഷി സു​ന​ക്. ഹി​ന്ദു​മ​ത വി​ശ്വാ​സി​യാ​യ അ​​ദ്ദേ​ഹം ബൈ​ബി​ൾ വാ​യി​ക്കു​ന്ന​ത് കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ലെ വൈ​വി​ധ്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

പൗ​​ലോ​സ് അ​പ്പ​സ്തോ​ല​ൻ കൊ​ളോ​സോ​സു​കാ​ർ​ക്ക് എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലെ ഒ​ന്നാം അ​ധ്യാ​യം ഒ​മ്പ​ത് 17 വ​രെ​യു​ള്ള വാ​ക്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം വാ​യി​ക്കു​ക. ഇ​ത​ര മ​ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും ഇ​ത്ത​വ​ണ​ത്തെ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​​മെ​ന്ന് കാ​ന്റ​ർ​ബ​റി ആ​ർ​ച്ച് ബി​ഷ​പ്പി​ന്റെ ഓ​ഫി​സ് അ​റി​യി​ച്ചു.

കിരീടമണിഞ്ഞ ദമ്പതികൾ നാല് ടൺ ഗോൾഡ് സ്റ്റേറ്റ് കോച്ചിൽ 4,000 ആചാരപരമായ സൈനികർ പങ്കെടുക്കുന്ന കിരീടധാരണ ഘോഷയാത്രയിൽ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മടങ്ങും. കൊ​ട്ടാ​ര​ത്തി​െ​ന്റ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന് രാ​ജാ​വും രാ​ജ്ഞി​യും രാജകുടുംബങ്ങൾക്കൊപ്പം ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യും. പ്രസിദ്ധമായ ബാൽക്കണിയിൽ രാജകുടുംബത്തിലെ ഏതൊക്കെ അംഗങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് കൊട്ടാരം ഇതുവരെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ ഉയർന്നിട്ടുണ്ട്.
ഹാരി രാജകുമാരനും ആൻഡ്രൂ രാജകുമാരനും കിരീടധാരണത്തിൽ ഔപചാരികമായ ഒരു പങ്കും ഉണ്ടായിരിക്കില്ലെന്നും എന്നാൽ മറ്റു സർവീസുകളിൽ പങ്കെടുക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more