1 GBP = 107.76
breaking news

വായനയുടെ പ്രാധാന്യം വിശദീകരിച്ച് കേരളീയത്തിന് എം. ടിയുടെ സന്ദേശം

വായനയുടെ പ്രാധാന്യം വിശദീകരിച്ച് കേരളീയത്തിന് എം. ടിയുടെ സന്ദേശം

കേരളത്തിന്റെ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം മഹോത്സവത്തിനുള്ള വീഡിയോ സന്ദേശത്തിൽ വായനയുടെ പ്രാധാന്യം വിശദീകരിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി വാസുദേവൻ നായർ.
വായന ജീവിതത്തിന്റെ ഭാഗമായി കാണുന്ന വ്യക്തിയാണു താനെന്നും പ്രായത്തിന്റേതായ അസ്വസ്ഥതകൾ ഇടയ്ക്ക് ഉണ്ടാകാറുണ്ടെങ്കിലും വായിച്ചുകൊണ്ടിരിക്കുകയെന്നത് തന്റെ പതിവാണെന്നും എം.ടി. വാസുദേവൻ നായർ        പറഞ്ഞു. ആദ്യകാലത്ത് വായന വിഷമകരമായിരുന്നു. ഇന്നത്തെപ്പോലെ സ്‌കൂളുകളിലൊന്നും വലിയ ലൈബ്രറികളില്ലായിരുന്നു. ഇന്നു സ്‌കൂളുകളിൽ ധാരാളം നല്ല പുസ്തകങ്ങളുണ്ട്. ലൈബ്രറികൾ വലുതായി.

പൊതുജനങ്ങൾക്കിടയിലും സ്‌കൂളുകളിലും മികച്ച ലൈബ്രറികളുണ്ട്. കുട്ടിക്കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ കിട്ടാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നില്ല. ഗ്രാമങ്ങളിൽ ലൈബ്രറികൾ ഉണ്ടായിരുന്നില്ല. പുസ്തകങ്ങൾക്കായി പലയിടത്തും തിരയേണ്ടി വന്നിരുന്നു. ഇന്നു സ്ഥിതി മാറി. നല്ല പുസ്തകങ്ങൾ എല്ലാദിക്കിലും കിട്ടും. എല്ലാവരും നല്ല ലൈബ്രറികൾ സൂക്ഷിക്കുന്നു. അത് വലിയൊരു വളർച്ചയാണ്. മാനസികമായിട്ടുള്ള നല്ല വളർച്ചയാണെന്നും എം.ടി. വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഫുഡ് വ്‌ളോഗർമാരുമായി
മന്ത്രിയുടെ കൂടിക്കാഴ്ച 10ന്

നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വമ്പൻ ഭക്ഷ്യമേളയ്ക്കു മുന്നോടിയായി ഫുഡ് വ്്‌ളോഗർമാർ അടക്കമുള്ള യുട്യൂബേഴ്‌സുമായി പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ കൂടിക്കാഴ്ച 10ന് നടക്കും. വൈകിട്ട് 4.30ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി വി. ശിവൻകുട്ടി കൂടിക്കാഴ്ച നടത്തുന്നത്.  കേരളീയം ഭക്ഷ്യമേള കമ്മിറ്റിയുടെ ചെയർമാൻ എ.എ. റഹീം എം.പിയും വ്‌ളോഗേഴ്‌സ് മീറ്റിൽ പങ്കെടുക്കും.

 ഫുഡ് വ്‌ളോഗർമാർ അടക്കമുള്ളവരുടെ സഹകരണത്തോടെ നടക്കുന്ന ബ്രാൻഡഡ് ഭക്ഷണങ്ങളുടെ മേളയാണ് കേരളീയം ഭക്ഷ്യമേളയിലെ പ്രധാനആകർഷണം. മലയാളികൾക്ക് ഏറെ പ്രിയമുള്ള രാമശേരി ഇഡ്ഡലി, അമ്പലപ്പുഴ പാൽപ്പായസം, തലശേരി ദം ബിരിയാണി, അട്ടപ്പാടി വനസുന്ദരി തുടങ്ങി പതിനഞ്ചോളം രുചികരമായ കേരളീയ വിഭവങ്ങൾക്കായാണ് പ്രത്യേക ബ്രാൻഡഡ് ഭക്ഷ്യമേള അവതരിപ്പിക്കുന്നത്. ഇതുകൂടാതെ തട്ടുകട ഭക്ഷ്യമേള, സഹകരണവകുപ്പ്, കുടുംബശ്രീ, കാറ്ററിംഗ് അസോസിയേഷൻ എന്നിവരുടെ ഭക്ഷ്യമേള തുടങ്ങി പത്തു വ്യത്യസ്ത ഭക്ഷ്യമേളകൾ കൂടി കേരളീയത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കും.  

കേരളീയം: കുടുംബശ്രീ യൂണിറ്റുകൾക്കു
പാചകമത്സരം

കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയത്തിന്റെ പ്രചരണാർഥം കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്റെ നേതൃത്വത്തിൽ പാചകമത്സരം നടത്തുന്നു. ഒക്്‌ടോബർ 13ന് രാവിലെ വഴുതക്കാട് ശ്രീമൂലം ക്ലബിലാണ് മത്സരം. തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് പങ്കെടുക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more