1 GBP = 107.78
breaking news

ജവാന്‍ റമ്മിന് ശേഷം കേരളം സ്വന്തം ബ്രാണ്ടി ഉത്പാദിപ്പിക്കും

ജവാന്‍ റമ്മിന് ശേഷം കേരളം സ്വന്തം ബ്രാണ്ടി ഉത്പാദിപ്പിക്കും

മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലും സര്‍ക്കാര്‍ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് മദ്യ വില്‍പ്പനയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മദ്യമാണ് ജവാന്‍. റം വിഭാഗത്തില്‍പ്പെട്ട ഈ മദ്യത്തിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ബ്രാണ്ടി കൂടി നിര്‍മ്മിച്ച് വിതരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

നേരത്തെ, ഭക്ഷ്യധാന്യങ്ങള്‍ ഒഴികെയുള്ള പഴങ്ങളും വിളകളും ഉപയോഗിച്ച് വൈനും മറ്റ് ലഹരിപാനീയങ്ങളും നിര്‍മ്മിക്കാന്‍ ചെറുകിട നിര്‍മ്മാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. തിരുവല്ലയിലെയും ചിറ്റൂരിലെയും പഴയ പഞ്ചസാര മില്ലുകള്‍ നൂതന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനായി പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more