1 GBP = 104.23
breaking news

കേരളാ കോൺഗ്രസ് (എം ) രാഷ്ട്രീയ നിലപാടിന് പൂർണ്ണ പിന്തുണയുമായി യുകെ യിലെ പ്രവാസി കേരളാ കൊണ്ഗ്രെസ്സ്

കേരളാ കോൺഗ്രസ് (എം ) രാഷ്ട്രീയ നിലപാടിന് പൂർണ്ണ പിന്തുണയുമായി യുകെ യിലെ പ്രവാസി കേരളാ കൊണ്ഗ്രെസ്സ്

ഇടതു പക്ഷത്തേക്ക് പോകുവാനുള്ള രാഷ്ട്രീയ നിലാപാട് സ്വീകരിച്ച കേരളാ കൊണ്ഗ്രെസ്സ് പാർട്ടിയുടെ ചെയർമാൻ ജോസ് കെ മാണി യുടേയുടെയും   ,കേരളാ കൊണ്ഗ്രെസ്സ് പാർട്ടിയുടെയും തീരുമാനത്തിന് പിന്നിൽ  യു കെയിലെ മുഴുവൻ പ്രവാസി കേരളാ  കൊണ്ഗ്രെസ്സ് പ്രവർത്തകരും ഉറച്ചു നിൽക്കുന്നതായും , പാർട്ടി തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും യു കെയിലെ പ്രവാസി കേരളാ കൊണ്ഗ്രെസ്സ് നേതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു . കേരളരാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റി  എഴുതപ്പെടുന്ന ഈ  തീരുമാനം  കെ എം മാണി സാര്  നടപ്പിലാക്കിയ വികസനപദ്ധതികളും കര്ഷകക്ഷേമ പരിപാടികളും പുനരുജ്ജീവിപ്പിച്ചു നല്ലൊരു നാളേക്കായുള്ള പുത്തൻ  പോരാട്ടത്തിന്റെ തുടക്കമാണെന്നും , മാണി സാറിനെ പിന്നിൽ നിന്നും കുത്തി ഇല്ലായ്മ ചെയ്യുവാൻ ശ്രമിച്ച വർക്കുള്ള കനത്ത തിരിച്ചടിയായി മാറുമെന്നും ഭാരവാഹികൾ  അഭിപ്രായപ്പെട്ടു ,

പ്രവാസി കേരളാ കൊണ്ഗ്രെസ്സ് യു കെ ദേശീയ പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ ,  ജെനെറൽ സെക്രെട്ടറി ടോമിച്ചൻ കൊഴുവനാൽ , സെക്രെട്ടറിമാരായ മാനുവൽ മാത്യു , സി എ ജോസഫ് , ദേശീയ എക്സികുട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ  ജിജോ അരയത്ത് ,ജോഷി അയർക്കുന്നം ,വിനോദ് ചുങ്കക്കാരോട്ട് , ബിനു മുപ്രാപ്പള്ളി , ബെന്നി അമ്പാട്ട്  ,ജോബിൾ  ജോസ് , ഷാജി വരാക്കുടി , ജിജി വരിക്കാശ്ശേരി, എന്നിവർ ചേർന്ന് നൽകിയ  സംയുക്ത പ്രസ്താവനയിൽ ആണ് പിന്തുണ അറിയിച്ചത് , വരും ദിവസങ്ങളിൽ   പാർട്ടി ചെയർമാൻ  ജോസ് കെ മാണി  , തോമസ് ചാഴികാടൻ എം പി,റോഷി അഗസ്റ്റിൻ  എം എൽ എ , ഡോ . എൻ ജയരാജ് എം എൽ എ , എന്നിവർ ഉൾപ്പടെ ഉള്ള നേതാക്കൻമാർ പങ്കു ചേരുന്ന ,യു കെ യിലെ മുഴുവൻ പ്രവർത്തകരെയും നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടു വിപുലമായ രീതിയിൽ   ഓൺലൈൻ മീറ്റിങ്ങും സംഘടിപ്പിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട് . കൂടാതെ മുൻ തീരുമാനപ്രകാരം യു കെ യിൽ എല്ലാ സ്ഥലങ്ങളിലുമുള്ള മുഴുവൻ കേരളാ കോൺഗ്രസ്  പ്രവർത്തകരെയും  അനുഭാവികളെയും  ഉൾപ്പെടുത്തി 15 റീജിയനുകളായി തിരിച്ചു റീജിയണൽ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട് .

അൻപതുകൊല്ലത്തിലധികം കേരള രാഷ്ട്രീയത്തിൽ ഭീഷ്മാചാര്യനായി തിളങ്ങി നിന്ന കെ എം മാണിയെ. ഒരു മനുഷ്യനോടും ആരും  ചെയ്യരുതാത്ത രീതിയിൽ ആക്ഷേപിക്കുവാനും , അവഹേളിക്കുവാനും അവസരമുണ്ടാക്കി കൊടുക്കുക മാത്രമല്ല ,  അദ്ദേഹത്തിന്റെ മരണശേഷം കേരളാ കോൺഗ്രസ് പാർട്ടി പോലും  ഉണ്ടാവരുത് എന്നാഗ്രഹിക്കുന്ന രീതിയിൽ  ഒരു കൂട്ടം യു ഡി എഫ്  നേതാക്കൾ ജോസ് കെ മാണിയെയും പാർട്ടി നേതാക്കന്മാരെയും ഒരേ മുന്നണിയിൽ നിന്നുകൊണ്ടുതന്നെ അവസാനിപ്പിക്കാനുള്ള ശ്രമം അതിജീവിച്ചു ഇടതുമുന്നണിയുമായി സഹകരിച്ചു പോകാൻ എടുത്ത തീരുമാനത്തിന് പൂർണ പിന്തുണയാണ് യു കെ പ്രവാസി കേരളാ കോൺഗ്രസ് പ്രവർത്തകർ പാർട്ടിക്ക് നല്കാൻ തീരുമാനിച്ചിരിക്കുന്നത് . കേരളാ കോൺഗ്രസ് പാർട്ടിക്കെതിരെയും കെ എം മാണിക്കെതിരെയും  നടത്തിയ അതി  നീചമായ പ്രവർത്തിയുടെ ഫലം കാലം തെളിയിച്ചുകൊള്ളുമെന്ന് യോഗം വിലയിരുത്തി .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more