1 GBP =
breaking news

നോർത്ത് ഈസ്റ്റിനെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സിന് ഐ.എസ്.എല്ലിൽ ആദ്യവിജയം

നോർത്ത് ഈസ്റ്റിനെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സിന്  ഐ.എസ്.എല്ലിൽ ആദ്യവിജയം

കൊച്ചി: നോർത്ത് ഈസ്റ്റ് യുണെെറ്റഡിനെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്സിന് ഐ. എസ്.എല്ലിലെ ഈ സീസണിലെ ആദ്യ വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൊമ്പൻമാരുടെ വിജയം. 23ആം മിനിറ്റിൽ മലയാളി താരം സി.കെ വിനീത് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. റിനോ ആന്റോയുടെ ക്രോസിൽ നിന്ന് ഫ്ളയിംഗ് ഹെഡ്ഡറിലൂടെ വിനീത് വല കുലുക്കുകയായിരുന്നു.

കളിയുടെ ആദ്യ പകുതിയിൽ ആവേശവും നാടകീയതയും നിറഞ്ഞുനിന്നപ്പോൾ രണ്ടാം പകുതി ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള ഉരസലിനും വേദിയായി. പരിക്കേറ്റ സൂപ്പർ താരം ബെർബറ്റോവിന് പകരം വെസ് ബ്രൗണിനെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more