1 GBP = 107.76
breaking news

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം ഈ വർഷവും ഭക്തിപുരസ്സരം നടത്തപ്പെടുന്നു. 2024 ജനുവരി 15-)o തിയതി തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ക്ഷേത്രത്തിൽ, മകരവിളക്കിനോടനുബന്ധിച്ചുള്ള പ്രധാന പൂജകളെല്ലാം നടത്തപ്പെടുന്നതായിരിക്കും. ഗണപതിഹോമം, കെട്ടുനിറ, നെയ്യഭിഷേകം, നെയ്‌വിളക്ക്, നീരാഞ്ജനം, എള്ളുതിരി തുടങ്ങിയ പൂജകൾ ക്ഷേത്രത്തിൽ ചെയ്യുവാൻ താൽപര്യപ്പെടുന്ന അയ്യപ്പഭക്തർ ജനുവരി 14-)0 തീയതി തന്നെ അവരുടെ ടെലിഫോൺ നമ്പർ സഹിതം [email protected] എന്ന ഇമെയിൽ മുഖാന്തിരം മുൻകൂട്ടി അറിയിക്കേണ്ടതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തർ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.

കെന്റിലെ ജില്ലിങ്ങമിലുള്ള ബൈറൺ പ്രൈമറി സ്കൂൾ ഓഡിറ്റോറിയത്തിൽ (Byron Road, Gillingham, Kent, ME7 5XX, United Kingdom) വച്ചാണ് ഈ വർഷത്തെ മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചുള്ള അയ്യപ്പഭജനയും മറ്റുപൂജകളും അന്നേദിനം വൈകുന്നേരം 6:00 മണി മുതൽ 09:00 മണി വരെ നടത്തപ്പെടുന്നത്. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കെന്റ് അയ്യപ്പക്ഷേത്രത്തിന്റെ ഭജനവിഭാഗം ‘തത്വമസി UK’ അയ്യപ്പഭജനക്ക് നേതൃത്വം നൽകുന്നു.
ഇംഗ്ലണ്ടിന്റെ നാനാഭാഗത്തുനിന്നും വന്നെത്തുന്ന അയ്യപ്പഭക്തരുടെ ബാഹുല്യം നിമിത്തം, മുമ്പ് Medway Hindu Mandir – ൽ സ്ഥിതി ചെയ്തിരുന്ന കെന്റ് അയ്യപ്പക്ഷേത്രം, പുതിയ ഒരു ക്ഷേത്രസമുച്ചയത്തിന്റെ പ്രാരംഭനടപടികൾ 2023 നവംബർ മാസത്തിൽ തുടങ്ങുകയും അതിന്റെ ഭാഗമായി അയ്യപ്പക്ഷേത്രം താത്കാലികമായ ഒരിടത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.

നിത്യേനയുള്ള പൂജാദികർമങ്ങൾക്കു തടസം വരാതിരിക്കുവാനും അയ്യപ്പഭക്തർക്കു ദര്ശനപുണ്യം സാധ്യമാക്കുവാനുമായിട്ടാണ് സ്ഥലപരിമിതി ഏറെയുണ്ടെങ്കിലും താൽക്കാലികമായി കെന്റ് അയ്യപ്പ ക്ഷേത്രം പുതിയ സ്ഥലത്തു അയ്യപ്പഭക്തർക്കായി പ്രവർത്തനം ആരംഭിച്ചത്.

കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശ്രീ അഭിജിത്താണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:​
E-Mail: [email protected] / [email protected]
Website: www.kenthindusamajam.org / www.kentayyappatemple.org
Facebook: https://www.facebook.com/kenthindusamajam.kent / https://www.facebook.com/kentayyappatemple.org
Twitter: https://twitter.com/KentHinduSamaj / https://twitter.com/AyyappaKent
https://www.instagram.com/kenthindusamaj/
http://kentayyappatemple.org/events/mandala-makaravilakku-chirappu-mahotsavam-2022-23/
Tel: 078381 70203 / 077801 14259 / 075077 66652 / 079852 45890 / 077471 78476 / 079731 51975 / 079061 30390 / 07860

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more