1 GBP = 104.15
breaking news

കാരുണ്യത്തിന്റെ കൈത്താങ്ങുമായി വാട്ട് ഫോർഡ് കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷൻ .

കാരുണ്യത്തിന്റെ കൈത്താങ്ങുമായി വാട്ട് ഫോർഡ് കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷൻ .

പി ആർ ഒ .

കോവിഡ് 19 എന്ന മഹാമാരിയിൽ അകപ്പെട്ടു ലോകം മുഴുവൻ മരവിച്ചു നിൽ ക്കുമ്പോൾ സഹായ ഹസ്‌തവുമായി കെ സി എഫ് വാട്ട്ഫോർഡ് .വാട്ട്ഫോർഡിലും പരിസര പ്രദേശങ്ങളിലും ദുരിതം അനുഭവിക്കുന്നവരുടെ അടുത്തേക്ക് മരുന്നുകളും, ഭക്ഷണ സാധനങ്ങളും, മറ്റ് ആവിശ്യ വസ്തുക്കളുമായി ഓടിയെത്തുകയാണ് കെ സി എഫ് വോളണ്ടിയർമാർ. തുടക്കത്തിൽ ചെറിയ രീതിയിൽ തുടങ്ങിയ സഹായ വിതരണം, ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ഇപ്പോൾ ഏവരും ശ്രദ്ധിക്കപ്പെടുന്ന തലത്തിലേക്ക് ഉയർന്നിരിക്കുന്നു.  ഒറ്റപ്പെട്ടു പോയവർക്കും, വിദ്യാർത്ഥി കൾക്കും, രോഗ ബാധിതർക്കും അടക്കം സമൂഹത്തിലെ നാനാതുറകളിലുമുള്ള വർക്ക്‌ ഇന്ന് വാട്ട്ഫോർഡ് കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷൻ രക്ഷകരായി മാറിക്കഴിഞ്ഞിരിക്കുന്നു.

അംഗങ്ങളിൽ നിന്നും നേരിട്ടുള്ള സംഭാവനയും, പൊതു പരിപാടി കളിൽ നിന്നും ലഭിക്കുന്ന തുകയും മറ്റും സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കു വേണ്ടി വിനിയോഗിക്കുന്ന കെസി എഫ്, അടുത്തിടെ സംഘടിപ്പിച്ച ‘കെ സി എഫ് സെവൻ ബീറ്റ്‌സ്’സംയുക്ത സംഗീത ഉത്സവം, പൊതുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പരിപാടിയിൽ നിന്നും ലഭിച്ച വരുമാനം (£1020)മുഴുവനായും കേരളത്തിലെ സാധുക്കളായ മുന്ന് കാൻസർ രോഗികൾക്ക് വീതിച്ചു നൾകികൊണ്ട്, കെ സി എഫ്, സെവൻ ബീറ്റ്സ് മറ്റു സംഘടനകൾക്ക് മാതൃകയായി .

കെ സി എഫ് ചെയർമാൻ സണ്ണി മോൻ മത്തായി, ട്രഷറർ ടോമി ജോസഫ്, അഭിലാഷ് കൃഷ്ണ, അരുൺ ലക്ഷ്മൺ, ബിഷു വിജയൻ, ദീപക് ജോസ്, ജോസഫ് ജയിംസ്, ജബീറ്റി ജോസഫ്, ജയ്‌സൺ സെബാസ്ററ്യൻ, എലിസബത്ത് മത്തായി, സാബു മാധവൻ, റാണി സുനിൽ, സുനിൽ വാരിയർ, സിബി തോമസ്, തുടങ്ങിയവരുടെ നേതൃത്വ ത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

യുക്മ ദേശീയ സമിതിയുടെ ആഹ്വാന പ്രകാരം അസോസിയേഷനുകളിൽ കോവിഡ് 19 ഹെൽപ് ഡെസ്ക് വോളണ്ടിയർ ടീം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ച യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ സജീവ സംഘടനയായ കെ.സി.എഫ് വാറ്റ് ഫോർഡിൻ്റെ കാരുണ്യ പ്രവർത്തനങ്ങളെ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അനുമോദിച്ചു.   കെ സി എഫ്ന്റെ പ്രവർത്തനങ്ങൾക്ക് യുക്മ ന്യൂസിൻ്റെയും  ഭാവുകങ്ങൾ നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more