1 GBP = 104.17
breaking news

കണ്ണൂർ, കരുണ കോളജിലെ 180 വിദ്യാർഥികളെ പുറത്താക്കണം: സുപ്രീംകോടതി

കണ്ണൂർ, കരുണ കോളജിലെ 180 വിദ്യാർഥികളെ പുറത്താക്കണം: സുപ്രീംകോടതി

തി​രു​വ​ന​ന്ത​പു​രം: കണ്ണൂർ, കരുണ മെഡിക്കൽ കോളജിലെ 180 വിദ്യാർഥികളെ പുറത്താക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സു​പ്രീം​കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ച്​ അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട്​ ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ 2016-17 വ​ര്‍ഷ​ത്തെ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ക്ര​മ​വ​ത്​​ക​രി​ക്കാ​നായി നിയമസഭ ഇന്നലെ പാസാക്കിയ ബിൽ സുപ്രീംകോടതി റദ്ദാക്കി. ബിൽ നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഇ​തു​സം​ബ​ന്ധി​ച്ച്​ നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച ഒാ​ർ​ഡി​ന​ൻ​സ്​ റ​ദ്ദാ​ക്കു​മെ​ന്ന്​ സു​പ്രീം​കോ​ട​തി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യിരുന്നു. കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ​യാ​ണ്​ നി​യ​മ​സ​ഭ ​െഎ​ക​ക​ണ്​േ​​ഠ്യ​ന ബി​ൽ പാ​സാ​ക്കി​യ​ത്. സർക്കാറിനേറ്റ കനത്ത പ്രഹരമാണ് ഇന്നത്തെ സുപ്രീംകോടതി വിധി.

ഒാ​ർ​ഡി​ന​ൻ​സി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ നീ​റ്റ് പ​രീ​ക്ഷ​യി​ലെ യോ​ഗ്യ​ത നോ​ക്കാ​തെ ത​ന്നെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെയും ​ക​രു​ണ​യി​ലെയും ​വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ്ര​വേ​ശ​നം ക്ര​മ​പ്പെ​ടു​ത്താ​ൻ പ്ര​വേ​ശ​ന മേ​ല്‍നോ​ട്ട​സ​മി​തി അം​ഗം കൂ​ടി​യാ​യ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​ലും റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ലും ഗു​രു​ത​ര ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി (ജ​സ്​​റ്റി​സ്​ ​െജ​യിം​സ്​ ക​മ്മി​റ്റി) ഇൗ ​കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​ത്.

എ​ന്നാ​ൽ, ഇൗ ​വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി കോ​ള​ജു​ക​ൾ അ​ധ്യ​യ​നം തു​ട​ര്‍ന്നു. കോ​ള​ജു​ക​ൾ ഹൈ​കോ​ട​തി​യെ​യും സു​പ്രീം​കോ​ട​തി​യെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ​െജ​യിം​സ്​ ക​മ്മി​റ്റി ന​ട​പ​ടി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ സ​ര്‍വ​ക​ലാ​ശാ​ല ഈ ​വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​നു​വ​ദി​ച്ച​തു​മി​ല്ല. സു​പ്രീം​കോ​ട​തി വി​ധി എ​തി​രാ​യ​തോ​ടെ​യാ​ണ്​ പ്ര​വേ​ശ​നം ക്ര​മ​പ്പെ​ടു​ത്താ​ന്‍ മാ​നേ​ജ്‌​മ​​െൻറു​ക​ളും ര​ക്ഷി​താ​ക്ക​ളും സ​ര്‍ക്കാ​റി​നെ സ​മീ​പി​ച്ച​ത്.

ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 137 വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും ക​രു​ണ​യി​ലെ 31 വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും തി​രു​വ​ന​ന്ത​പു​രം എ​സ്.​യു.​ടി​യി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ​യും പ്ര​വേ​ശ​ന​മാ​ണ് മേ​ല്‍നോ​ട്ട​സ​മി​തി റ​ദ്ദാ​ക്കി​യി​രു​ന്ന​ത്. ഒാ​ർ​ഡി​ന​ൻ​സി​നെ തു​ട​ർ​ന്ന്​ ആ​യു​ഷ് വ​കു​പ്പ്​ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി. ​ശ്രീ​നി​വാ​സി​നെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ മെ​റി​റ്റ് പ​രി​ശോ​ധ​ന​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു.

ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 44ഉം ​ക​രു​ണ​യി​ലെ 25ഉം ​വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മാ​ത്ര​മേ മെ​റി​റ്റ്​ പ്ര​കാ​രം പ്ര​വേ​ശ​നം ക്ര​മ​പ്പെ​ടു​ത്തി ന​ൽ​കാ​നാ​വൂ​വെ​ന്ന് അ​ദ്ദേ​ഹം റി​പ്പോ​ര്‍ട്ട് ന​ൽ​കി. അ​വ​ശേ​ഷി​ച്ച വി​ദ്യാ​ര്‍ഥി​ക​ള്‍ വീ​ണ്ടും രം​ഗ​ത്തു​വ​ന്ന​തോ​ടെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ര​വേ​ശ​നം ക്ര​മ​വ​ത്​​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കുകയായിരുന്നു. നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ പ്ര​വേ​ശ​നം ക്ര​മ​വ​ത്​​ക​രി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ആ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സ്​ പ​രി​ഗ​ണി​ച്ച കോ​ട​തി ഒാ​ർ​ഡി​ന​ൻ​സ്​ റ​ദ്ദ്​ ചെ​യ്യു​മെ​ന്ന്​ സ​ർ​ക്കാ​റി​ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​തി​നി​ടെ​യാ​ണ്​ നി​യ​മ​സ​ഭ ബി​ൽ പാ​സാ​ക്കി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more