1 GBP = 104.15
breaking news

വിവാദ ബിൽ: സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് കണ്ണന്താനം

വിവാദ ബിൽ: സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് കണ്ണന്താനം

കാസർഗോഡ്: കണ്ണൂർ,​കരുണ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട ഓർഡിനൻസ് വിഷയത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. കുട്ടികളുടെ ഭാവിയുടെ പേരിൽ നിയമവിരുദ്ധമായ കാര്യങ്ങൾ അംഗീകരിക്കാനായിരുന്നു സർക്കാരിന്റെ ശ്രമെന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡ് നെഹ്റു കോളേജ് പ്രിൻസിപ്പൽ പി.വി.പുഷ്പജയെ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ മാനേജ്മെന്റുകളുമായി ചേർന്ന് അഴിമതിക്ക് കളമൊരുക്കാനായിരുന്നു സർക്കാരിന്റെ നീക്കമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ വീഴ്ച വന്നിട്ടുണ്ട്. തിരുത്തൽ നടപടികളാണ് ഇനിയുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ,​ കരുണ മെഡിക്കൽ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്ന ബിൽ ഏപ്രിൽ നാലിനാണ് നിയമസഭ പാസാക്കിയത്. അത് സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഗവർണർ ഒപ്പിടാതെ തിരച്ചയയ്ക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more