1 GBP = 107.76
breaking news

കൈരളി യുകെ കാർഷികമേളയും കുടുംബകൂട്ടായ്മയും ശനിയാഴ്ച പോർട്സ്‌മൗത്തിൽ

കൈരളി യുകെ കാർഷികമേളയും കുടുംബകൂട്ടായ്മയും ശനിയാഴ്ച പോർട്സ്‌മൗത്തിൽ

ബിജു ഗോപിനാഥ്‌

പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യു.കെ. യുടെ പോർട്സ്‌മൗത്ത് & സൗത്താംപ്ടൺ യൂണിറ്റ്  കാർഷികമേളയും കുടുംബകൂട്ടായ്മയും സംഘടിപ്പിക്കുന്നു. 

ജൂൺ 18 ശനിയാഴ്ച  പോർട്സ്‌മൗത്തിലെ St. കോൾമാൻസ് അവന്യൂവിലാണ് മേള ഒരുക്കിയിരിക്കുന്നത്. ആദ്യമായായിരിക്കും യു.കെ.യിലെ ഒരു മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായ കാർഷികമേള സംഘടിപ്പിക്കപ്പെടുന്നത്. നാടനും അല്ലാത്തതുമായ വിവിധതരം കാർഷികോത്പന്നങ്ങൾ മേളയിൽ  അണിനിരത്തുമെന്ന് സംഘാടകർ അറിയിച്ചു. 

കാർഷികമേളയോടനുബന്ധിച്ചുള്ള യോഗം കൈരളി യു.കെ. ദേശീയ അധ്യക്ഷ പ്രിയ രാജൻ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കലാപരിപാടികളും “ട്രയോസ് മ്യൂസിക്സ്” അവതരിപ്പിക്കുന്ന ഗാനമേളയും കാർഷികമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളീയശൈലിയുള്ള ഭക്ഷണവും മേളയുടെ ഭാഗമായി നൽകുന്നതാണ്.

കൃഷിയെയും കാർഷികോല്പന്നങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കാർഷികമേള സംഘടിപ്പിക്കുന്നത്. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന മലയാളികൾക്കുവേണ്ടി കൈരളി യുകെ ഒരുക്കുന്ന സ്നേഹോപഹാരമാണ് ഈ ഉദ്യമം എന്നും മേളയിലേക്ക്  എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായും  കൈരളി യു.കെ.യുടെ പോർട്സ്‌മൗത് & സൗത്താംപ്ടൺ യൂണിറ്റിലെ പ്രവർത്തകർ  അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more