1 GBP = 104.14
breaking news

കർണ്ണാടകയിൽ ചരടുവലികൾ ശക്തം: അതൃപ്തി പരസ്യമാക്കി ഡി.കെ. ശിവകുമാർ; ഉപമുഖ്യമന്ത്രിയാകാൻ എം.ബി. പാട്ടീലും ജി. പരമേശ്വരയും

കർണ്ണാടകയിൽ ചരടുവലികൾ ശക്തം: അതൃപ്തി പരസ്യമാക്കി ഡി.കെ. ശിവകുമാർ; ഉപമുഖ്യമന്ത്രിയാകാൻ എം.ബി. പാട്ടീലും ജി. പരമേശ്വരയും

കർണ്ണാടകയിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി കസേരകൾക്കായി ചരടുവലികൾ ശക്തമാക്കി നേതാക്കൾ. അവഗണനയിൽ അതൃപ്തി പരസ്യമാക്കി ഡി.കെ.ശിവകുമാർ രംഗത്തെത്തി. താൻ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ തോൽക്കപ്പെടുമ്പോൾ കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓ‌ർമ്മിപ്പിച്ചു. അതേസമയം ഉപമുഖ്യമന്ത്രിയാകാൻ എം.ബി.പാട്ടീലും നീക്കങ്ങൾ ശക്തമാക്കി. 

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഇതാദ്യമായി അതൃപ്തി പരസ്യമാക്കി പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ രംഗത്തെത്തി. കോൺഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു തൻറെ ലക്ഷ്യം. പാർട്ടിയിൽ കൊഴിഞ്ഞ് പോക്കുണ്ടായപ്പോഴും സധൈര്യം താൻ പാർട്ടിക്കൊപ്പം നിന്നയാളാണെന്നും തുറന്നടിച്ചു.

അതേസമയം ഉപമുഖ്യമന്ത്രിയാകാൻ ലിംഗായത്ത് നേതാവ് എം.ബി.പാട്ടീലും നീക്കങ്ങൾ ശക്തമാക്കി. പാട്ടീലിനായി ലിംഗായത്ത് മഠം സമ്മർദ്ദം ചൊലുത്തുന്നുണ്ട്. ദളിത് വിഭാഗത്തിൽ നിന്നുള്ള ഉപമുഖ്യമന്ത്രിയാകാൻ ജി.പരമേശ്വരയും കളത്തിലുണ്ട്. ഇതിനിടെ വൊക്കലിഗ മഠം ഇതിനോടകം പലതവണ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചെത്തിയതും കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more