1 GBP =
breaking news

കണ്ണൂരിൽ സിപിഎം- ബിജെപി സംഘർഷം, ബോംബേറ്; ആറുപേർക്കു പരുക്ക്

കണ്ണൂരിൽ സിപിഎം- ബിജെപി സംഘർഷം, ബോംബേറ്; ആറുപേർക്കു പരുക്ക്

കണ്ണൂർ ∙ എരുവട്ടി പാനുണ്ട യുപി സ്കൂളിനു സമീപം ഇന്നലെ രാത്രി സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷവും ബോംബേറുമുണ്ടായി. ആറുപേർക്കു പരുക്ക്. സിപിഎം പ്രവർത്തകരായ ഷമിൽ, ശ്യാംജിത്ത്, ശ്രീദേവ് എന്നിവർക്കു ബോംബേറിൽ പരുക്കേറ്റു. മഞ്ജുനാഥ്, ആദർശ്, പ്രശാന്ത് എന്നീ ബിജെപി പ്രവർത്തകർക്കു സംഘട്ടനത്തിലാണ് പരുക്കേറ്റത്.

സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഇവിടെ സംഘട്ടനമുണ്ടായിരുന്നു. അതിനു ശേഷം രണ്ടു ബൈക്കുകളിലെത്തിയവർ സിപിഎം പ്രവർത്തകർക്കു നേരേ ബോംബെറിയുകയായിരുന്നു. ഇത് ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more