1 GBP = 104.27
breaking news

അഹമ്മദ് പട്ടേലിന് പകരം കമല്‍നാഥ്?; പരിഗണിക്കുവാന്‍ കാരണം ഈ കാരണങ്ങള്‍

അഹമ്മദ് പട്ടേലിന് പകരം കമല്‍നാഥ്?; പരിഗണിക്കുവാന്‍ കാരണം ഈ കാരണങ്ങള്‍

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പാര്‍ട്ടിയില്‍ നിര്‍വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാന്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ ചുതലപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്ന് കമല്‍നാഥ് സൂചിപ്പിച്ച അതേ സമയത്ത് തന്നെയാണ് ദല്‍ഹിയില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

കഴിഞ്ഞയാഴ്ച കമല്‍നാഥ് ദല്‍ഹിയിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നു. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് സംസാരിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ വിശ്വസ്തനും ഖജാന്‍ജിയുമായിരുന്ന അഹമ്മദ് പട്ടേല്‍ ചെയ്തിരുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാന്‍ കഴിയുന്ന വ്യക്തിയെ പാര്‍ട്ടി അന്വേഷിക്കുകയാണ്. കമല്‍നാഥിനാണെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി ധനം കണ്ടെത്തുന്നതിനും നേതാക്കളുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കാനുമുള്ള കഴിവുമുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.

വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ ഭാഗമായി വ്യവസായികളുമായുള്ള ബന്ധവും നേതാക്കളുമായുള്ള പരിചയവുമാണ് കമല്‍നാഥിനെ കോണ്‍ഗ്രസ് പരിഗണിക്കുവാന്‍ കാരണം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പേരും ചര്‍ച്ചയിലുണ്ട്. എന്നാല്‍ അശോക് ഗെഹ് ലോട്ടിന് സംസ്ഥാനം വിടാന്‍ താല്‍പര്യമില്ല.

ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ നീക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണിരുന്നു. മധ്യപ്രദേശില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ 28ല്‍ ഒമ്പത് സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞിരുന്നുള്ളു. അത് കഴിഞ്ഞ് ദിവസങ്ങളള്‍ക്കുള്ളിലാണ് കമല്‍നാഥിന്റെ പ്രതികരണം.

‘ഞാന്‍ വിശ്രമമെടുക്കാന്‍ തയ്യാറാവുകയാണ്. ഏതെങ്കിലും സ്ഥാനത്തിനായി എനിക്ക് ആഗ്രഹമോ ആര്‍ത്തിയോ ഇല്ല. ഇതിനകം ഞാന്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കി. ഞാന്‍ വീട്ടിലിരിക്കാന്‍ തയ്യാറാണ്,’ എന്നായിരുന്നു കമല്‍നാഥ് ചിന്ദാരയില്‍ പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more