1 GBP = 103.94
breaking news

ഒരുക്കങ്ങൾ പൂർത്തിയായി; കല്ലറ സംഗമം ഒക്ടോബർ 21 ശനിയാഴ്ച

ഒരുക്കങ്ങൾ പൂർത്തിയായി; കല്ലറ സംഗമം ഒക്ടോബർ 21 ശനിയാഴ്ച

ഷൈമോൻ തോട്ടുങ്കൽ
മാഞ്ചസ്റ്റർ: യുകെയിലെ മലയാളി കൂട്ടായ്മകളിൽ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നായ കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ നിന്നും യുകെയിലേക്ക് കുടിയേറിയ ആളുകളുടെ ഈ വർഷത്തെ സംഗമം നാളെ ഒക്ടോബർ 21ന് ശനിയാഴ്ച മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യുകെയിൽ ആദ്യമായി നടന്ന നാട്ടു സംഗമങ്ങളിൽ ഒന്നായ കല്ലറ സംഗമം എല്ലാ വർഷവും വ്യത്യസ്തമായ പരിപാടികളുമായാണ് സംഘടിപ്പിക്കപ്പെടുന്നത്. വ്യത്യസ്തമായ പരിപാടികളും, സ്നേഹ സംഗമം, വിവിധ കലാപരിപാടികൾ , എന്നിവയും സംഗമത്തോടനുബന്ധിച്ച് നടത്തപ്പെടും. കേരളത്തിൽ നിന്നും ഉൾപ്പടെയുള്ള വിശിഷ്ട വ്യക്തികളും കല്ലറ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-
ഷൈജു – 07505121496,
അലക്സ് പ്രെസ്റ്റൻ – 07904710199
ജെസ്സി കെറ്ററിംഗ്‌ – 1 01536628099

ബാല്യ കാലം മുതൽ ഒരുമിച്ചു കളിച്ചും പഠിച്ചും വളർന്നു വന്ന, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി, വീണ്ടും യുകെയിൽ എത്തി കണ്ടുമുട്ടാനുള്ള ഭാഗ്യം ലഭിച്ച കല്ലറക്കാർ വീണ്ടും സ്റ്റോക്‌പോർട്ടിൽ ഒത്തുചേരുമ്പോൾ അത് നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വ സ്മരണകൾ ഉണർത്താനുതകുന്ന രീതിയിൽ സംഘടിപ്പിക്കാൻ ഉള്ള ഒരുക്കത്തിലാണ് ആതിഥേയരും ഭാരവാഹികളും. എല്ലാ കല്ലറ നിവാസികളെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more