1 GBP = 103.94
breaking news

യുക്മ നാഷണൽ കലാമേള; മത്സരങ്ങൾക്ക് തുടക്കമായി

യുക്മ നാഷണൽ കലാമേള; മത്സരങ്ങൾക്ക് തുടക്കമായി

ഷെഫീൽഡ്: ഷെഫീൽഡിലെ ബാലഭാസ്കർ നഗറിൽ നടക്കുന്ന ഒൻപതാമത് യുക്മ നാഷണൽ കലാമേളയിലെ മത്സരങ്ങൾ ആരംഭിച്ചു. രാവിലെ ഒൻപത് മണിയോടെ എത്തിച്ചേർന്ന മത്സരാർത്ഥികളെ, അവരുടെ ചെസ്സ് നമ്പറും വേദികളും മത്സരങ്ങളുടെ സമയക്രമവും മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ യഥാവിധി മത്സരങ്ങൾക്ക് എത്തിച്ചേരുവാൻ എളുപ്പമായി.

ഒന്ന്, രണ്ട് , മൂന്ന് വേദികളിലായി ഭരതനാട്യം ജൂനിയേഴ്‌സ്, സബ് ജൂനിയേഴ്സാ സീനിയേഴ്സ് മത്സരങ്ങളോടെയാണ് അരങ്ങുണർന്നത്. നാലും അഞ്ചും വേദികളിലായി സോളോ സോങ്, എലെക്യു്ഷൻ മത്സരങ്ങളും ആരംഭിച്ചു. ആദ്യപടി മത്സരങ്ങൾ അവസാനിക്കുന്നതോടെ യുക്മ നാഷണൽകലാമേളയുടെ ഔദ്യോഗിക ഉത്‌ഘാടനം സ്റ്റേജ് രണ്ടിൽ നടത്തുമെന്നും, മറ്റ് സ്റ്റേജുകളിൽ മത്സരങ്ങൾ ക്രമമായി തുടരുവാനുമാണ് സംഘാടക സമിതിയുടെ തീരുമാനം.

കലാമേള മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഗർഷോം ടിവിയിൽ ലഭ്യമാണ്. യുകെയിലെ പ്രമുഖ സോളിസിറ്റേഴ്‌സ് സ്ഥാപനമായ ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് ആണ് യുക്മ നാഷണൽ കലാമേള 2018 ന്റെ മുഖ്യ സ്പോൺസേർസ്. ഈസ്റ്റ് ഹാം മാഞ്ചസ്റ്റർ എന്നീവടങ്ങളിൽ ഓഫീസുകളുള്ള ഇമിഗ്രേഷൻ , കൺവെൻസിങ്, എംപ്ലോയ്‌മെന്റ് ലോ എന്നീ തലങ്ങളിൽ പ്രാഗൽഭ്യമുള്ള യുക്മ മുൻ നാഷണൽ പ്രസിഡന്റ് ശ്രീ ഫ്രാൻസിസ് മാത്യുവിന്റെ ഉടമസ്ഥതയിൽ ഉള്ള പ്രസ്ഥാനമാണ് ലോ ആൻഡ് ലോയേഴ്സ്.

യു.കെ മലയാളികള്‍ക്കിടയില്‍ മുഖവുര ആവശ്യമില്ലാത്ത കമ്പനിയാണ് അലൈഡ്. വിശ്വസ്തമായ സേവനങ്ങള്‍ നല്‍കി കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി യു.കെ മലയാളികളുടെ വിശ്വാസമാര്‍ജ്ജിച്ച അലൈഡ് മോര്‍ട്ട്ഗേജ്, റീ മോര്‍ട്ട്ഗേജ്, ഇന്‍ഷ്വറന്‍സ്, വില്‍ സര്‍വീസസ് എന്നിവയില്‍ വളരെ സജീവമാണ്. ടൊയോട്ട ആയിഗോ കാർ ഒന്നാം സമ്മാനമായി നല്‍കുന്ന യുക്മയുടെ ബമ്പര്‍ സമ്മാന പദ്ധതിയായ യു-ഗ്രാന്റ് പദ്ധതിയുടെ സ്പോണ്‍സറും പതിവായി യുക്മ നാഷണല്‍ കലാമേളയുടെ മെഗാ സ്പോണ്‍സ്റും അലൈഡ് ഗ്രൂപ്പാണ്.

നവീന രീതിയിൽ പ്രകൃതിക്ക് ഇണങ്ങുന്ന രമ്യഹർമങ്ങളുടെ നിർമാണ രംഗത്തെ വിദഗ്ധരാണ് സ്കൈലൈൻ ബിൽഡേഴ്‌സ്. കേരളത്തിലെ വിവിധ നഗരങ്ങളിൽ പാർപ്പിട സമുച്ചയങ്ങളുടെ ശ്രേണികൾ ഒരുക്കിയ സ്കൈലൈൻ ബിൽഡേഴ്‌സ് ആണ് യുക്മ കലാമേളയുടെ മറ്റൊരു മുഖ്യ അഭ്യുദയകാംഷികൾ. ഹുണ്ടിങ്ടൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബ്രിറ്റാടിയ സർവീസസ് ലിമിറ്റഡ് ആണ് സ്കൈലൈൻ ബിൽഡേഴ്സിന്റെ യുകെയിലെ മാർക്കറ്റിങ് കമ്പനി.

യു.കെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ നിയമസ്ഥാപനങ്ങളിലൊന്നാണ് പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്. ലണ്ടന്‍ സ്ട്രാറ്റ്ഫോഡിലും കൊച്ചിയിലും ഓഫീസുള്ള ഈ സ്ഥാപനം ഇമിഗ്രേഷന്‍ രംഗത്ത് വളരെ മികച്ച സേവനം കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നല്‍കി വരുന്നു. കൂടാതെ ഫാമിലി, പ്രോപ്പര്‍ട്ടി എന്നീ മേഖലകളിലും ഇവരുടെ നിയമ സേവനം ലഭ്യമാണ്.

കേരളത്തിലെ പ്രമുഖ ബാങ്ക് ആയ എസ്ബി.ടി കൂടി ലയിപ്പിച്ചതോടെ നമ്മുടെ നാട്ടിലെ  ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറി. കേരളത്തിലെ ഏത് ഗ്രാമത്തിലും ബ്രാഞ്ചുകളുള്ള നിലയിലേയ്ക്ക് മാറിക്കഴിഞ്ഞ എസ്.ബി.ഐ യു.കെയിലും ശാഖകളോട് കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ ബാങ്കിങ് ഇടപാടുകള്‍ യു.കെ മലയാളികള്‍ക്ക് വളരെ സൗകര്യപ്രദമായി മാറും. ഇന്ത്യയിലെ ബാങിങ് മേഖലയിലെ ലയനങ്ങളോടെ ലോകത്തിലെ തന്നെ ആദ്യ അമ്പത് ബാങ്കുകളിലൊന്നായി എസ്.ബി.ഐ മാറിയിരിക്കുകയാണ്. 24,000 ശാഖകളും രണ്ടേമുക്കാല്‍ ലക്ഷം ജീവനക്കാരും 75 കോടി അക്കൗണ്ടുകളുമുള്ള എസ്.ബി.ഐ യു.കെയിലും തങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. എസ്.ബി.ഐയുടെ ബിസിനസ് ഡെവലപ് മെന്റ് മാനേജര്‍ ശ്രീ.ഹെംൻഷു കാമദാർ പ്രേത്യേക ക്ഷണിതാവായി പങ്കെടുക്കുന്നതിനൊപ്പം വിവിധ ബ്രാഞ്ചുകളിലെ മാനേജര്‍മാരും സ്റ്റാഫും ഉള്‍പ്പെടെയുള്ള ടീം പ്രത്യേക സ്റ്റാളുമായി ഇവന്റില്‍ പങ്കെടുക്കുന്നതാണ്.

ഈ ഇവന്റിലെ കേറ്ററിങ് പാര്‍ട്ട്ണേഴ്സ് ആയി എത്തുന്നത് യോര്‍ക്ക്ഷെയര്‍ റോതര്‍ഹാമില്‍ നിന്നുള്ള നീലഗിരി റസ്റ്റോറന്റ് ഗ്രൂപ്പാണ്. നമ്മുടെ നാടിന്റെ പരമ്പരാഗതമായ കൊതിയൂറുന്ന വിഭവങ്ങളുമായി ഷെഫീല്‍ഡ്‌- റോതെര്‍ഹാമില്‍നിന്നും നീലഗിരി റസ്റ്റോറന്റ് ഗ്രൂപ്പ് എത്തിച്ചേരുമ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് യോര്‍ക്ക്ഷെയറിലെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നീലഗിരിയുടെ സ്വാദിഷ്ഠമായ ഭക്ഷണം യു.കെ മലയാളികള്‍ക്കും ആസ്വദിക്കുവാനുള്ള അവസരം ലഭിക്കുകയാണ്. രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്‌ക്കു ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്‌ഷ്യത്തോടെയാവും നീലഗിരിയുടെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക എന്ന് സാരഥികള്‍ അറിയിച്ചിട്ടുണ്ട്. ഇവന്റ് ദിവസം നീലഗിരി ഏവര്‍ക്കും വേണ്ടി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്നാക്കുകള്‍ മുതലായവ ആവശ്യമനുസരിച്ചു ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ ചിക്കന്‍ ഫിംഗേഴ്‌സ് & ചിപ്സ് ഐസ്ക്രീം, ശീതള പാനീങ്ങള്‍ എന്നിവ ആവശ്യനുസരണം ഒരുക്കിയിട്ടുണ്ട്. സ്വാദിന് പേരുകേട്ട നീലഗിരി ബിരിയാണിയും, കപ്പ ബിരിയാണിയും തട്ട് ദോശയും എന്നുവേണ്ട മലയാളിക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും ലഭ്യമാണ്. പാചകത്തില്‍ അതിനിപുണരായ മലയാളി, തമിഴ്, ആന്ധ്രാ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഷെഫുമാര്‍ നീലഗിരിയുടെ മാത്രം പ്രത്യേകതയാണ്‌. പാക്കഡ്‌ ലഞ്ച്, ഡിന്നര്‍ ബോക്‌സുകള്‍ നിര്‍ലോഭം മിതമായ നിരക്കില്‍ ലഭ്യമാണ്.

ഗര്‍ഷോം ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മലയാളി മനസ്സുകളെ കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും പോപ്പുലര്‍ ടെലിവിഷന്‍ സംഗീത പരിപാടി യുക്മ സ്റ്റാര്‍ സിംഗറിന്റെ പ്രക്ഷേപണം ഗര്‍ഷോം ചാനലിനാണ്. കലാമേള പ്രേമികളായ ലോകമെമ്പാടുമുള്ള പേക്ഷകര്‍ക്ക് ബാലഭാസ്കർ നഗറിൽ നടക്കുന്ന പ്രോഗ്രാമുകൾ ലൈവ് ടെലികാസ്റ്റിലൂടെ ലഭ്യമാക്കുന്നതായിരിക്കും.

യുകെ മലയാളി സമൂഹത്തിന്റെ കലാ – സാംസ്‌കാരിക തലത്തിലെ ഏറ്റവും അവിഭാജ്യമായ യുക്മ കലാമേളയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന യുകെയിലെ മലയാളി സമൂഹത്തോടും അഭ്യുദയകാംഷികളോടും കൃതജ്ഞതയോടെ യുക്മ നാഷണൽ കമ്മറ്റി നിങ്ങൾ ഏവരെയും സവിനയം ബാലഭാസ്കർ നഗറിലേക്ക് സ്വാഗതം ചെയ്യുന്നു.

ബി ആൻഡ് എൽ ഫോട്ടോഗ്രാഫിയുടെ ബിജു തോമസ് ചിത്രീകരിച്ച ചിത്രങ്ങൾ താഴെ കാണാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more