1 GBP =
breaking news

പ്രവർത്തനനിരതമായ പോയ വർഷപ്രവർത്തനങ്ങൾക്ക് തിരശ്ശീല വീഴുമ്പോൾ വർദ്ധിത വീര്യത്തോടും, കൂടുതൽ കരുത്തോടും പുതു നേത്രത്വവുമായി അഞ്ചാം വർഷത്തിലേക്ക് കലാകേരളം ഗ്ലാസ്ഗോ….

പ്രവർത്തനനിരതമായ പോയ വർഷപ്രവർത്തനങ്ങൾക്ക് തിരശ്ശീല വീഴുമ്പോൾ വർദ്ധിത വീര്യത്തോടും, കൂടുതൽ കരുത്തോടും പുതു നേത്രത്വവുമായി അഞ്ചാം വർഷത്തിലേക്ക് കലാകേരളം ഗ്ലാസ്ഗോ….

വക്കച്ചൻ കൊട്ടാരം.

ഗ്ലാസ്ഗോ:-  21/5/17 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഈസ്റ്റ്  കിൽബ്രിഡ്ജ് ഔർ ലേഡി ഓഫ് ലൂർദ്ദ് ചർച്ച് ഹാളിൽ
വച്ച് മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് നിലവിളക്ക് തെളിയിച്ചു കൊണ്ട് ഉൽഘാടനം ചെയ്ത പ്രവർത്തനങ്ങൾ എല്ലാ അംഗങ്ങളുടേയും സഹകരണവും, ആത്മാർത്ഥതയും കൊണ്ട് വിജയകരമായിത്തീർന്നു.വർണ്ണാഭമായ ഓണാഘോഷം, കലാകേരളം കുടുംബ കൂട്ടായ്മകൾ, കേരള പിറവി ദിനം ,ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ, ആനുകാലിക പ്രസക്ത വിഷയങ്ങൾ അടിസ്ഥാനമാക്കി നടത്തിയ ചർച്ചകൾ, സെമിനാറുകൾ എന്നിവ കൊണ്ട് കർമ്മോൽസുകമായിരുന്നു പോയ വർഷ പ്രവർത്തനങ്ങൾ.

പാശ്ചാത്യമായ ഒരു സംസ്കാരത്തിൽ ജീവിക്കേണ്ടി വരുമ്പോൾ പാരമ്പര്യമായി മലയാളികൾ പിന്തുടരുന്ന രീതികളും, രണ്ടു സംസ്കാരങ്ങളിലെ വൈരുദ്ധ്യവും പുതുതലമുറയെ ഏതെല്ലാം തരത്തിൽ ആശങ്കയുണ്ടാക്കുന്നു എന്ന വിഷയത്തിലൂന്നി 4/6/17 ൽ കുട്ടികളും മാതാപിതാക്കളും ചേർന്ന് നടത്തിയ ഡിബേറ്റ് പ്രവാസ മലയാളി സമൂഹത്തിനു തന്നെ പുതുമയായി. 18/3/18 ഞായറാഴ്ച വൈകിട്ട് കാമ്പസ് ലാംഗ് സെന്റ്: ബ്രൈഡ് സ്ചർച്ച് ഹാളിൽ വച്ച് മതേതരത്വം, ജനാധിപത്യം – ആശങ്കകൾ, പ്രതീക്ഷകൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ ഏറെ പ്രസക്തമായിരുന്നു.

6/5/18 വൈകിട്ട് 7 മണിക്ക് കോട് ബ്രിഡ്ജ് സെന്റ്: മേരീസ് ചർച്ച് ഹാളിൽ വച്ച് നടത്തപ്പെട്ട വാർഷികാഘോഷത്തിൽ ഏകാധിപത്യവും, സ്വേഛാധിപത്യവും, വർഗീയതയും, മറ്റെ ന്നത്തേക്കാളുമേറെ ലോകസമാധാനത്തിന് തന്നെ ഭീഷണി ഉയർത്തുന്ന ഈ കാലഘട്ടത്തിൽ അത്തരം പ്രവണതകൾക്കെത്തിരെ പ്രതികരിക്കുവാനും, പ്രതിരോധിക്കുവാനും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനുഷിക മൂല്യങ്ങളിലൂന്നി പ്രവർത്തിക്കുന്ന കൂട്ടായ്മകൾ കൂടുതൽ കരുത്തോടെ മുമ്പോട്ട് കൊണ്ടു പോകേണ്ടതിന്റെ പ്രസക്തിയിലൂന്നിയ റിപ്പോർട്ട് ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു.

 

ചാരുതയാർന്ന കലാപ്രകടനങ്ങളും, ടീം കലാകേരളമൊരുക്കിയ സ്നേഹവിരുന്നും, ഒത്തൊരുമ നൽകുന്ന വലിയ സന്തോഷവും തിരതല്ലിയ വാർഷികാഘോഷങ്ങളോടെ പോയ വർഷ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു.

കലാകേരളം ഗ്ലാസ് ഗോയുടെ 2018-19 വർഷത്തെ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകാൻ ജോമോൻ തോപ്പിൽ – പ്രി സിഡന്റ്, പോൾസൺലോ നപ്പൻ _ സെക്രട്ടറി, തോമസ് ജോസ്- ട്രഷറർ, ആൻറണി ജോസഫ് – ജോ. ട്രഷറർ, ജയൻ മഞ്ഞളി വൈസ് പ്രസിഡൻറ്, ജിമ്മി ജോസഫ്- ജോ. സെക്രട്ടറി, വനിതാ പ്രതിനിധികളായി – ടെസി കാറ്റാടി, സുനിതാ വർഗീസ് എന്നിവരെ ചുമതലപ്പെടുത്തി. നേരിന്റെ, നെറിവിന്റെ ശബ്ദമായി കരമൊന്നിച്ച് ,സ്വരമൊന്നിച്ച്, മനമൊന്നിച്ച് അഞ്ചാo വർഷത്തിലേക്ക് പ്രവേശിക്കുന്ന കലാകേരളത്തിനും , പുതിയ ഭരണസമതിയ്ക്കുംഎല്ലാവിധ ആശംസകളുംഭാവുകങ്ങളും നേരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more