1 GBP = 101.27

കൈരളി യുകെ Southampton & Portsmouth യൂണിറ്റ് ഒന്നാം വാർഷികാഘോഷവും സംഗീതനൃത്ത സന്ധ്യയും ജനുവരി 21 നു

<strong>കൈരളി യുകെ Southampton & Portsmouth യൂണിറ്റ് ഒന്നാം വാർഷികാഘോഷവും സംഗീതനൃത്ത സന്ധ്യയും ജനുവരി 21 നു</strong>

പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെ യുടെ Southampton & Portsmouth യൂണിറ്റ് രൂപീകരിച്ചിട്ടു ഒരു വർഷം തികയുകയാണ്. സംഘടനയുടെ ഒന്നാം വാർഷികം വിപുലമായ കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു . ജനുവരി 21 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ആഘോഷപരിപാടികൾ ആരംഭിക്കും.

നിലവിൽ വന്നു ഒരു വർഷത്തിനകം വൈവിധ്യമാർന്നതും ജനോപകാരപ്രദമായതുമായ നിരവധി പ്രവർത്തനങ്ങൾ ആണ് കൈരളി യൂകെ Southamptom & Porthmouth യൂണിറ്റ് തലത്തിലും ദേശിയ തലത്തിലും കാഴ്ചവെക്കുന്നത്.

ആഘോഷപരിപാടികളുടെ ഭാഗമായി ഇത്തവണ ഹൃദ്യമായ സംഗീതനൃത്ത സന്ധ്യ ആണ് കൈരളി ഒരുക്കുന്നത്. യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാൽപ്പതിലധികം കലാപ്രതിഭകൾ വേദിയിൽ അണിനിരക്കും.

ഈ സംഗീത നൃത്ത സന്ധ്യയിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകരായ കൈരളി യുകെ സൗത്താംപ്ടൺ പോര്ടസ്‌മൗത് യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും അറിയിച്ചു.

പരിപാടി നടക്കുന്ന ഹാളിൽ രുചികരമായ കേരളീയ വിഭവങ്ങളുടെ ഫുഡ്സ്റ്റാൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു

വേദി:NURSLING VILLAGE HALL, Southampton. SO16 0YL

സമയം: 5 pm – 10 pm, Saturday, 21st January 2023

വാർത്ത : പ്രസാദ് ഒഴാക്കൽ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more