1 GBP = 104.27
breaking news

കടൽക്കൊലക്കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തെ എതിർക്കണം; മുഖ്യമന്ത്രിക്ക് ഉമ്മൻചാണ്ടിയുടെ കത്ത്

കടൽക്കൊലക്കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തെ എതിർക്കണം; മുഖ്യമന്ത്രിക്ക് ഉമ്മൻചാണ്ടിയുടെ കത്ത്

കടൽക്കൊലക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കേസിൽ
എൻഐഎ നടത്തുന്ന അന്വേഷണം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ നൽകിയ അപേക്ഷയെ അതിശക്തമായി എതിർക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർ എൻഐഎ കോടതിയിൽ വിചാരണ നേരിടാനുള്ള അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്നും ഉമ്മൻചാണ്ടി കത്തിൽ പറഞ്ഞു.

എൻഐഎ കോടതിയിൽ നാവികർ വിചാരണ നേരിടണമെന്നും കടൽക്കൊല കേസിൽ എല്ലാ നിയമവിരുദ്ധ നടപടികൾക്കുമെതിരേ കേസെടുക്കാൻ ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നുമാണ് നേരത്തെ സുപ്രിംകോടതി വിധിച്ചത്. എന്നാൽ പ്രതികൾ ഇറ്റാലിയൻ നാവികസേനയുടെ ഭാഗമാണെന്നും അവരെ ഇറ്റാലിയൻ സർക്കാരാണ് കപ്പലിന്റെ സുരക്ഷയ്ക്ക് നിയോഗിച്ചതെന്നും അതിനാൽ അവരെ ഇന്ത്യയിൽ വിചാരണ ചെയ്യാൻ പാടില്ലെന്നുമാണ് ട്രൈബ്യൂണലിന്റെ വിധി. ഇത് അംഗീകരിച്ചുകൊണ്ടാണ് കടൽക്കൊലയുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചതെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടുന്നു.

ഇറ്റലിയുടെ വാദങ്ങളെല്ലാം നേരത്തെ തള്ളിക്കളഞ്ഞ സുപ്രിംകോടതിയുടെ മുമ്പാകെയുള്ള കടൽക്കൊലക്കേസിൽ (എസ്എൽപി 20370) കേരളം കക്ഷിയാണ്. കേരളത്തിന്റെ അഭിപ്രായം ആരായാതെയാണ് കേന്ദ്രം ധൃതിപിടിച്ച് കേസ് അവസാനിപ്പിക്കാൻ അപേക്ഷ നൽകിയത്. ഇത് കൊല്ലപ്പെട്ട പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തോടു കാട്ടുന്ന കടുത്ത അനീതിയാണ്. സമുദ്രാതിർത്തിയിൽ രാജ്യത്തിനുള്ള പരമാധികാരത്തെ ചോദ്യം ചെയ്യുന്നതു കൂടിയാണ് ട്രൈബ്യൂണലിന്റെ വിധിയെന്നും ഉമ്മൻചാണ്ടി പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more