1 GBP = 104.15
breaking news

നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നത് തെറ്റായ ആക്ഷേപം; ആര്‍എസ്എസിനും ബിജെപിക്കും ചൂട്ടുപിടിക്കുന്ന നിലപാട് എന്‍എസ്എസ് സ്വീകരിക്കരുതെന്ന് കടകംപള്ളി

നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നത് തെറ്റായ ആക്ഷേപം; ആര്‍എസ്എസിനും ബിജെപിക്കും ചൂട്ടുപിടിക്കുന്ന നിലപാട് എന്‍എസ്എസ് സ്വീകരിക്കരുതെന്ന് കടകംപള്ളി

തിരുവനന്തപുരം: നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നത് തെറ്റായ ആക്ഷേപമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്‍എസ്എസിന്റെ വാര്‍ത്താ കുറിപ്പ് അത്ഭുതപ്പെടുത്തുന്നു. വസ്തുനിഷ്ഠാപരമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എന്‍എസ്എസ് തയ്യാറാകുന്നില്ല എന്നും കടകംപള്ളി പറഞ്ഞു.

സംസ്ഥാനത്ത് കലാപത്തിന് കാരണം സര്‍ക്കാരാണെന്ന പ്രസ്താവന അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ? കലാപകാരികള്‍ക്ക് പ്രേരണ നല്‍കുന്നവരെ സഹായിക്കുന്ന നിലപാട് ശരിയല്ല. കലാപത്തിന് ആഹ്വാനം ചെയ്യുന്നതു പോലുള്ളതാണ്എന്‍എസ്എസിന്റെ പ്രസ്താവന എന്നും  അദ്ദേഹം പറഞ്ഞു.

 

ആര്‍എസ്എസിനും ബിജെപിക്കും ചൂട്ടു പിടിക്കുന്ന നിലപാട് എന്‍എസ്എസ് സ്വീകരിക്കരുത്. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ധാരാളം പേര്‍ കയറിയിട്ടുണ്ടാകാം. അവരുടെ പ്രായം നിര്‍ണയിക്കാനുള്ള സംവിധാനമൊന്നുമില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നവരുടെയും വിവരങ്ങള്‍ മാത്രമാണ് പുറത്തു വരുന്നത് എന്നും കടകംപള്ളി പറഞ്ഞു.

സുപ്രിംകോടിതിയി വിധിയുടെ മറവില്‍ നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ശബരിമലയില്‍ യുവതീ പ്രവേശനത്തിലൂടെ ആചാരഅനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടന്നുവരുന്നതെന്നാണ് എന്‍എസ്എസ് ആരോപിച്ചത്. ജനങ്ങള്‍ നല്‍കിയ അധികാരം കയ്യില്‍വച്ചുകൊണ്ട് ഏതു ഹീനമാര്‍ഗ്ഗവും ഉപയോഗിച്ച് പാര്‍ട്ടിയുടെ നയം നടപ്പാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more