1 GBP = 99.18
breaking news

ജോയ് തോമസിൻ്റെ വല്ല്യമ്മച്ചി കത്രി ജോസഫ് ഏറാത്ത് (108) നിര്യാതയായി.

ജോയ് തോമസിൻ്റെ വല്ല്യമ്മച്ചി കത്രി ജോസഫ് ഏറാത്ത് (108) നിര്യാതയായി.

അലൈഡ് ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോയ് തോമസിൻ്റ പിതാവിൻ്റെ അമ്മ രാമപുരം  നീറന്താനം ഏറത്ത്  പരേതനായ ഔസെഫ് ഔസേഫിന്റെ ഭാര്യാ കത്രി ജോസഫ് ( 108 ) നിര്യാതയായി. കൊവെൻട്രിയിൽ താമസിക്കുന്ന ജോയ് തോമസ് (അലൈഡ് ഗ്രൂപ് ), ഹാരിസ് ജെയിംസ് എന്നിവർ  കൊച്ചു മക്കളാണ്. രാമപുരം നാടുവിലെമാക്കൽ  കുടുംബാംഗമാണ്‌ പരേത. എ. ഓ. തോമസ്,  പരേതനായ ജോസഫ് ഔസെഫ്, ആന്റണി ജോസഫ്, ജെയിംസ് ജോസഫ്  എന്നിവർ മക്കളാണ്. ഏലിക്കുട്ടി തോമസ്, ത്രേസ്യാമ്മ ജോസഫ്, തങ്കമ്മ ആന്റണി, ഓമന ജെയിംസ് എന്നിവർ മരുമക്കളാണ്. മ്യത സംസ്കാര ശുശ്രൂഷകൾ നാളെ ( തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2pm ന് ഭവനത്തിൽ നിന്നും ആരംഭിച്ച് രാമപുരം നീറന്താനം സെൻ്റ്.തോമസ് ദേവാലയത്തിൽ അടക്കം ചെയ്യുന്നതാണ്.


വല്യമ്മച്ചിയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ്പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു. വല്യമ്മച്ചിയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം   നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more