1 GBP = 104.15
breaking news

മക്കളെ കാണാനെത്തി വിഗണിൽ മരണമടഞ്ഞ പിതാവ് ജോസഫ് കല്ലറയ്ക്കലിന് ലിവർപൂളിൽ അന്ത്യവിശ്രമം….

മക്കളെ കാണാനെത്തി വിഗണിൽ മരണമടഞ്ഞ പിതാവ് ജോസഫ് കല്ലറയ്ക്കലിന് ലിവർപൂളിൽ അന്ത്യവിശ്രമം….

വിഗൺ:- യുകെയിലെ വിഗണിൽ വിസിറ്റിംഗ്‌ വിസയിൽ മക്കളോടൊപ്പം കഴിയവേ മരണമടഞ്ഞ തൃശൂർ മാള സ്വദേശി ജോസഫ് കല്ലറയ്ക്കലിന്റെ സംസ്കാരം കഴിഞ്ഞ ദിവസം ലിവർപൂളിൽ നടന്നു.

  ലിവർപൂൾ ലിതർലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ ഫ്യൂണറൽ ഡയറക്ടേഴ്‌സ്  മൃതദേഹം രാവിലെ 10 ന് കൊണ്ടുവന്നു. തുടർന്ന് നടന്ന സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ആൻഡ്രൂസ് ചെതലൻ, ഫാ. ജോസ് തെക്കുനിൽക്കുന്നതിൽ, ഫാ. ഡാനി മോളോപറമ്പിൽ എന്നിവർ നേതൃത്വം നൽകി. ദേവാലയത്തിലെ സംസ്കാര ശുശ്രൂഷകൾ 12 ന് സമാപിച്ചു. തുടർന്ന് 12.15ന് ഫോർഡ് കാത്തലിക് സെമിത്തേരിയിലായിരുന്നു സംസ്കാരം നടന്നത്.കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സംസ്കാര ശുശ്രൂഷകളിൽ ആളുകൾക്ക് പങ്കെടുക്കുന്നതിന് പതിമിതി ഉള്ളതിനാൽ ഓൺലൈനിൽ ലൈവായി സംപ്രേഷണം ചെയ്തിരുന്നു.

മക്കളായ റൂണ, മിറൻഡ എന്നിവർ ജോലിചെയ്യുന്ന വീഗനിൽ ഇവരെ കാണാനായി കഴിഞ്ഞ ഏപ്രിലിലാണ് ജോസഫ് കല്ലറയ്ക്കൽ ഭാര്യ മേരിയോടൊപ്പം എത്തിയത്. മക്കളോടും കൊച്ചുമക്കളോടുമൊപ്പം കുറച്ചുകാലം ചെലവഴിക്കാൻ എത്തിയ ജോസഫിന് ജൂൺ എട്ടിനാണ് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. തൃശൂർ മാള പുത്തൻവേലിക്കര സ്വദേശിയാണ് ജോസഫ് കല്ലറയ്ക്കൽ. മരുമക്കൾ- ജിജോ ജോസഫ്, ഷെല്ലി ജോസ്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more